ഡോ. ഹന്ന മൊയ്തീന്റെ ‘എന്റെ അസ്തമയ ചുവപ്പുകള്‍’ ദോഹയില്‍ പ്രകാശനം ചെയ്തു

ദോഹ: ഖത്തറിലെ യുവകഥാകാരി ഡോ. ഹന്ന മൊയ്തീന്റെ കന്നി കഥാസമാഹാരമായ എന്റെ അസ്തമയച്ചുവപ്പുകള്‍ ദോഹയില്‍ പ്രകാശനം ചെയ്തു .

ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി. സാബുവിന് ആദ്യ പ്രതി നല്‍കി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജനാണ് പ്രകാശനം നിര്‍വഹിച്ചത്.

കേരള എന്‍ട്രപ്രണേര്‍സ് ക്‌ളബ്ബ് പ്രസിഡണ്ട് ഷരീഫ് ചിറക്കല്‍, കള്‍ചറല്‍ ഫോറം മുന്‍ പ്രസിഡണ്ട് ഡോ. താജ് ആലുവ , സംസ്‌കൃതി സെക്രട്ടറി സുഹാസ് പാറക്കണ്ടി, മീഡിയ പ്‌ളസ് സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഡോ. ഹന്ന മൊയ്തീന്‍ നന്ദി പറഞ്ഞു.

ആശയങ്ങള്‍കൊണ്ട് സ്വപ്നം കാണുന്ന കഥാകാരിയുടെ അസ്തമയ ചുവപ്പിന്റെ സൗന്ദര്യമുള്ള മികവുറ്റ 17 കഥകളാണ് പേരക്ക ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരത്തിലുള്ളത്.

Leave a Comment

More News