അർജന്റീനയ്‌ക്കെതിരെ സൗദി അറേബ്യയെ പിന്തുണയ്ക്കാന്‍ ഖത്തര്‍ അമീര്‍ സൗദി ദേശീയ പതാക കഴുത്തില്‍ ചുറ്റി

ദോഹ: ലോകകപ്പ് ഫുട്ബോളിൽ സൗദി അറേബ്യ-അർജന്റീന മത്സരം കാണാനെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ലോകകപ്പ് വേദിയിൽ സൗദി പതാക കഴുത്തിൽ അണിഞ്ഞ് അയൽ രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു.

മത്സരം കാണാനെത്തിയ ഖത്തര്‍ അമീറിന് ഒരു ആരാധകനാണ് സൗദി പതാക കൈമറിയത്. സന്തോഷത്തോടെ പതാക സ്വീകരിച്ച അമീര്‍ അത് കഴുത്തിലണിയുകയായിരുന്നു. ഖത്തര്‍ അമീറിന്‍റെ പിന്തുണയെ സ്റ്റേഡിയത്തിലെ സൗദി ആരാധകര്‍ കരഘോഷത്തോടെയാണ് എതിരേറ്റത്.

36 മത്സരങ്ങളുടെ അപരാജിത റെക്കോർഡുമായി ലോക കപ്പിൽ പ്രവേശിച്ച ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീനയെ അക്ഷരാർത്ഥത്തിൽ തകര്‍ത്തെറിയുന്ന പ്രകടനമാണ് സൗദി അറേബ്യ നടത്തിയത്. ആദ്യ പകുതിയിൽ 1-0ന് പിന്നിലായിരുന്നെങ്കിലും ശക്തമായി തിരിച്ചുവന്ന സൗദി അറേബ്യ രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടി.

Leave a Comment

More News