ഹോട്ടലുകള്‍ ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി: മന്ത്രി

ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് തീർഥാടകരിൽ നിന്ന് നിശ്ചിത വിലയിൽ കൂടുതൽ ഈടാക്കുന്ന ഹോട്ടലുകൾക്കും സ്ഥാപനങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ പറഞ്ഞു.

വില വിവരപട്ടിക എല്ലാ ഹോട്ടലുകളിലും കടകളിലും നിർബന്ധമായും പ്രദര്‍ശിപ്പിച്ചിരിക്കണമെന്നും മന്ത്രി പറഞ്ഞു.

എരുമേലി ദേവസ്വം ബോർഡ് ഓഡിറ്റോറിയത്തിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഭക്ഷ്യവകുപ്പിന്റെ അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കോട്ടയം ജില്ലയിൽ 36 ഇനങ്ങളുടെ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ഭക്തരെ കബളിപ്പിക്കുന്ന നടപടി ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News