തലവടി ചെത്തിപുരയ്ക്കൽ ഗവ.എൽ.പി.സ്കൂളിൽ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു

എടത്വ: ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണെന്ന് സിനി ആർട്ടിസ്റ്റ് ജയ്സപ്പൻ മത്തായി പ്രസ്താവിച്ചു. തലവടി ചെത്തിപുരയ്ക്കൽ ഗവ.എൽ.പി. സ്കൂളിൽ നടന്ന ലഹരി വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരി വസ്തുക്കൾക്ക് പിറകെ പോകുന്നതെന്നും തുടർന്ന് പറഞ്ഞു.

തലവടി ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള നിർവഹിച്ചു. എസ്.എം.എസി ചെയർമാൻ രതീഷ് പതിനെട്ടിൽചിറ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം, ഹെഡ്മിസ്ട്രസ് ശ്രീലേഖ തങ്കച്ചി, പി.കെ വർഗ്ഗീസ്, പി.വി.ചാക്കോ, ശ്യാമ, അദ്ധ്യാപകരായ ജെ. ജയശങ്കർ , റാസിയ മോൾ ആർ, അശ്വതി വി, ബിന്ദു എന്നിവർ പ്രസംഗിച്ചു.

Print Friendly, PDF & Email

Leave a Comment

More News