തെലങ്കാന സർക്കാരിനെതിരെ പ്രധാനമന്ത്രി മോദി തന്ത്രം മെനയുകയാണെന്ന് ടിആർഎസ് കവിത

ഹൈദരാബാദ് (തെലങ്കാന): പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എംഎൽഎ കെ കവിത. 8 വർഷം മുമ്പ് മോദി സർക്കാർ വന്നെന്നും 9 സംസ്ഥാനങ്ങളിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അവർ താഴെയിറക്കി ബിജെപി സർക്കാർ രൂപീകരിച്ചെന്നും അവർ ആരോപിച്ചു. “തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി മോദിക്ക് മുമ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) എത്തുമെന്ന് രാജ്യത്തെ എല്ലാ കുട്ടികൾക്കും അറിയാം. തെലങ്കാനയിൽ ഇത് സംഭവിച്ചു,” അവർ പറഞ്ഞു.

അടുത്ത വർഷം തിരഞ്ഞെടുപ്പുള്ളതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന അതേ കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ തെലങ്കാനയിലും സംഭവിക്കുന്നതെന്നും കവിത പറഞ്ഞു. തെലങ്കാന സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിക്ക് മുമ്പായി ഇഡി എത്തി. “ഞങ്ങൾ അവരെ സ്വാഗതം ചെയ്തു, അവരുമായി സഹകരിക്കും. എന്നിട്ടും, ബിജെപി വിലകുറഞ്ഞ തന്ത്രങ്ങൾ കളിക്കുകയാണ്,” അവർ പറഞ്ഞു.

പ്രധാനമന്ത്രി മോദിക്ക് ഞങ്ങളെ ജയിലിൽ അടച്ചിടാന്‍ കഴിയും. എന്നാൽ, ഞങ്ങൾ അപ്പോഴും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ബിജെപിയുടെ പരാജയങ്ങൾ തുറന്നുകാട്ടുമെന്നും പറഞ്ഞു. തെലങ്കാനയിൽ ടിആർഎസ് സർക്കാർ സുഗമമായി നീങ്ങുകയാണ്. സംസ്ഥാന സർക്കാരിനെ താഴെയിറക്കാനുള്ള അവരുടെ ഗൂഢാലോചന ഞങ്ങൾ തുറന്നുകാട്ടിയെന്നും തെലങ്കാനയിലെ ജനങ്ങൾ അതിന് സാക്ഷികളാണെന്നും കവിത പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News