ട്രാഫിക് നിയമം ലംഘിച്ച് വാഹനമോടിച്ച പ്രവാസി ടാക്സി ഡ്രൈവര്‍ക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ

മനാമ: ബഹ്‌റൈനിലെ ട്രാഫിക് നിയമം ലംഘിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ച പ്രവാസിക്ക് ട്രാഫിക് കോടതി ഒരു മാസത്തെ ജയില്‍ ശിക്ഷയും 100 ദിനാർ പിഴയും വിധിച്ചു. ഇതിന് പുറമെ ശിക്ഷാ കാലാവധി കഴിഞ്ഞാൽ നാടുകടത്തും. പിന്നീടൊരിക്കലും ബഹ്റൈനിലേക്ക് തിരിച്ചുവരാന്‍ കഴിയത്ത രീതിയിലായിരിക്കും നാടുകടത്തുക.

കഴിഞ്ഞ ദിവസമാണ് ഡ്രൈഡോക്ക് ഹൈവേയിൽ ഏഷ്യന്‍ വംശജനായ ടാക്സി ഡ്രൈവര്‍ ബോധപൂർവം റെഡ് ട്രാഫിക് സിഗ്നൽ മറികടന്ന് മുന്നോട്ടുപോയത്. പ്രോസിക്യൂഷൻ നേരത്തെ ഡ്രൈവറെ റിമാൻഡ് ചെയ്യുകയും കേസ് അതിവേഗ കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഡ്രൈവർക്ക് ശിക്ഷ വിധിച്ചത്. ടാക്‌സി ഡ്രൈവർ ഏഷ്യൻ വംശജനാണ്.

Print Friendly, PDF & Email

Leave a Comment

More News