മസ്ജിദിനുള്ളിൽ ഹനുമാൻ കീര്‍ത്തനം ചൊല്ലുമെന്ന് ഹിന്ദു മഹാസഭ; സുരക്ഷ ശക്തമാക്കി പോലീസ്

മഥുര (യുപി): ഉത്തർപ്രദേശിലെ മഥുരയിൽ ചൊവ്വാഴ്ച ഷാഹി മസ്ജിദ് ഈദ്ഗാഹിനുള്ളിൽ ഹനുമാൻ കീര്‍ത്തനം ചൊല്ലണമെന്ന അഖില ഭാരത ഹിന്ദു മഹാസഭയുടെ ആഹ്വാനത്തെ തുടർന്ന് പോലീസ് സുരക്ഷ ശക്തമാക്കി. ‘പുതിയ

ക്ഷേത്ര നഗരത്തിലെ ശ്രീകൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രത്തിനും ഷാഹി മസ്ജിദ് ഈദ്ഗയ്ക്കും സമീപം 1,500 ഓളം പോലീസുകാരെയും സായുധ കോൺസ്റ്റബുലറി, അർദ്ധസൈനിക സേനാംഗങ്ങളെയും വിന്യസിക്കുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സ്‌കൂൾ വാഹനങ്ങൾക്കും ആംബുലൻസുകൾക്കും മാത്രമാണ് ഇളവ് നൽകിയിരിക്കുന്നത്. പുതിയ ആചാരാനുഷ്ടാനങ്ങള്‍ അനുവദിക്കില്ലെന്ന് സീനിയർ പോലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു.

സുപ്രീം കോടതിയുടെ ഉത്തരവുകൾ പാലിക്കുകയും സിആർപിസി സെക്ഷൻ 144 പ്രകാരമുള്ള നിരോധന ഉത്തരവുകൾ എല്ലാ അര്‍ത്ഥത്തിലും നടപ്പാക്കുന്നത് ഉറപ്പാക്കുകയും ചെയ്യും. നിയമം കൈയിലെടുക്കാനും ഈ തീർത്ഥാടന നഗരത്തിന്റെ സമാധാനം നശിപ്പിക്കാനും ആരെയും അനുവദിക്കില്ല. പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ ദേശീയ ട്രഷറർ ദിനേഷ് കൗശിക് പറഞ്ഞു. “ഭരണകൂടം ഞങ്ങളെ മുന്നോട്ട് പോകാൻ അനുവദിക്കുന്നില്ലെങ്കിൽ, ഞങ്ങളെ തടയുന്ന സ്ഥലത്ത് ഞങ്ങൾ ഹനുമാൻ കീര്‍ത്തനം പാരായണം ചെയ്യും,” അദ്ദേഹം പറഞ്ഞു.

തങ്ങളെ ഭരണകൂടം തടഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. സംഘടനയുടെ നിരവധി പ്രവർത്തകരെ വീട്ടുതടങ്കലിലാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ വർഷവും സംഘടന സമാനമായ ആഹ്വാനം നൽകിയിരുന്നെങ്കിലും അവരുടെ പദ്ധതി ജില്ലാ ഭരണകൂടം അട്ടിമറിക്കുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News