ലോക തൊഴിലാളികളിൽ ഏകദേശം 23% പേർ ജോലിസ്ഥലത്ത് അക്രമവും ഉപദ്രവവും അനുഭവിച്ചിട്ടുണ്ട്: യുഎൻ പഠനം

ഐക്യരാഷ്ട്രസഭ തിങ്കളാഴ്ച പുറത്തിറക്കിയ ഒരു സർവേ പ്രകാരം, ലോകമെമ്പാടുമുള്ള തൊഴിലാളികളില്‍ അഞ്ചിൽ ഒന്നിലധികം പേര്‍ ഏതെങ്കിലും തരത്തിലുള്ള ജോലിസ്ഥലത്തെ ഉപദ്രവമോ അക്രമമോ അനുഭവിച്ചിട്ടുണ്ട്.

ILO, Lloyd’s Register Foundation, Polsters Gallup എന്നിവർ സംയുക്തമായി നടത്തിയ പഠനത്തിലാണ് “തൊഴിലിലെ അക്രമവും ഉപദ്രവവും ലോകമെമ്പാടും വ്യാപകമായ പ്രതിഭാസമാണ്,” എന്ന് യുഎൻ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ വിലയിരുത്തിയത്.

പ്രശ്‌നത്തിന്റെ വ്യാപ്തിയും ആവൃത്തിയും, അതിനെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് ആളുകളെ തടയുന്ന തടസ്സങ്ങളും സംബന്ധിച്ച ഒരു ആഗോള അവലോകനം നിർമ്മിക്കാനുള്ള ആദ്യ ശ്രമമായിരുന്നു സർവേ.

കഴിഞ്ഞ വർഷം ശേഖരിച്ച ഡാറ്റ പ്രകാരം 22.8 ശതമാനം, അതായത് 743 ദശലക്ഷം ആളുകൾ തൊഴില്‍ സ്ഥലങ്ങളില്‍ കുറഞ്ഞത് ഏതെങ്കിലും ഒരു തരത്തിലുള്ള അക്രമവും ഉപദ്രവവുമെങ്കിലും അനുഭവിച്ചിട്ടുണ്ടെന്ന് പറയുന്നു.

ഇരകളിൽ ഏതാണ്ട് മൂന്നിലൊന്ന് പേർ (31.8 ശതമാനം) തങ്ങൾ ഒന്നിലധികം തരത്തിലുള്ള അക്രമങ്ങൾക്കും ഉപദ്രവങ്ങൾക്കും വിധേയരായിട്ടുണ്ടെന്നും, 6.3 ശതമാനം പേർ തങ്ങളുടെ ജോലി ജീവിതത്തിൽ ശാരീരികവും മാനസികവും ലൈംഗികവുമായ മൂന്ന് രൂപങ്ങളിലും അത് അനുഭവിച്ചിട്ടുണ്ടെന്നും പറഞ്ഞു.

പ്രധാനമായും ടെലിഫോൺ വഴിയാണ് സർവേ നടത്തിയത്. കഴിയുന്നത്ര ആളുകൾക്ക് അവ മനസ്സിലാക്കാൻ കഴിയുന്ന തരത്തിലാണ് ചോദ്യങ്ങൾ രൂപപ്പെടുത്തിയിരുന്നത്. അക്രമമോ ഉപദ്രവമോ എന്താണെന്നതിനെക്കുറിച്ചുള്ള ധാരണ ലോകമെമ്പാടും ഒരുപോലെയല്ലെന്ന് പഠനം കണ്ടെത്തി. ചില സ്ഥലങ്ങളിൽ, ഒരാളെ തള്ളിയിടുന്നത് പരുഷമായ പെരുമാറ്റമായി കാണപ്പെടാം, എന്നാൽ അതിൽ കൂടുതലൊന്നും ഇല്ല.

17.9 ശതമാനം അല്ലെങ്കിൽ 583 ദശലക്ഷം ആളുകൾ അവരുടെ തൊഴിൽ സ്ഥലങ്ങളിലെ ചില അനുഭവങ്ങള്‍ മാനസിക പീഡനവും ഉപദ്രവവും ആണെന്ന് കണ്ടെത്തി.

8.5 ശതമാനം പേർ (അത് 277 ദശലക്ഷം ആളുകൾ) ശാരീരിക പീഡനവും ഉപദ്രവവും അനുഭവിച്ചതായി സർവേ കണ്ടെത്തി.

സ്ത്രീകൾ മാനസിക പീഡനത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണെങ്കിലും പുരുഷന്മാരാണ് ശാരീരിക പീഡനത്തിന് ഇരയാകുന്നതെന്നും പഠനം പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News