ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം ഉടൻ; ആകാംക്ഷയോടെ വോട്ടര്‍മാരും രാഷ്ട്രീയ പാര്‍ട്ടികളും

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം ഉടൻ പുറത്തുവരും. തിരഞ്ഞെടുപ്പ് ഫലത്തിനായി രാഷ്ട്രീയ പാർട്ടികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വോട്ടെണ്ണലിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

തലസ്ഥാനത്ത് വോട്ടെണ്ണൽ നടക്കുന്ന ഇടങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇരുപത് കമ്പനി അർദ്ധസൈനിക വിഭാഗങ്ങളെയും ഡൽഹി പോലീസിന്റെ പതിനായിരത്തിലധികം ഉദ്യോഗസ്ഥരെയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മാത്രമല്ല രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്ക് പുറത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

രാവിലെ 8 മുതൽ വോട്ടെണ്ണൽ ആരംഭിക്കും . എംസിഡിയുടെ 250 വാർഡുകളിലായി 1,349 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം ഈ തിരഞ്ഞെടുപ്പിൽ 50.48 ശതമാനം വോട്ടുകൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ, ഇത് മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറവാണ്.

ശാസ്ത്രി പാർക്ക്, യമുന വിഹാർ, ദ്വാരക, ഓഖ്‌ല, മംഗോൾപുരി, പിതാംപുര, അലിപൂർ, മയൂർ വിഹാർ, നന്ദ് നഗ്രി, മോഡൽ ടൗൺ എന്നിവിടങ്ങളിൽ വോട്ടെണ്ണലിനായി കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ബിജെപിയും ആം ആദ്മിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News