സെനറ്റര്‍ ക്രിസ്റ്റിന്‍ സിനെമാ ഡമോക്രാറ്റിക് പാര്‍ട്ടി വിടുന്നു

ഒഹായൊ: അരിസോണയില്‍ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റര്‍ ക്രിസ്റ്റീന്‍ സിനെമ ഡമോക്രാറ്റിക് പാര്‍ട്ടി വിടുന്നു. തുടര്‍ന്ന് സ്വതന്ത്രയായി റജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനമെന്ന് ഡിസംബര്‍ 9 വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ക്രിസ്റ്റിന്‍ പ്രഖ്യാപിച്ചു. ഇങ്ങനെ ഒരു തീരുമാനത്തിന് താല്‍ല്‍പര്യമില്ലായിരുന്നുവെന്നും എന്നാല്‍ നിര്‍ബന്ധിതയായെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ജോര്‍ജിയ സെനറ്റ് റണ്‍ ഓഫ് മത്സരത്തില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നിലവിലുള്ള സ്ഥാനാര്‍ത്ഥി വിജയിച്ചതോടെ സെനറ്റില്‍ 51 സീറ്റുമായി പാര്‍ട്ടി ഭൂരിപക്ഷം നേടിയിരുന്നു. 51-49 എന്ന നിലയില്‍ നിന്നും ക്രിസ്റ്റീന്‍ പാര്‍ട്ടിവിടുന്നതോടെ വീണ്ടും ഇരുപാര്‍ട്ടികള്‍ക്കും 50 സെനറ്റര്‍മാര്‍ മാത്രമാണ് ഉണ്ടാകുക. സ്വതന്ത്രയായി രജിസ്റ്റര്‍ ചെയ്യുന്നുവെങ്കിലും ഗവണ്‍മെന്റിന്റെ ശരിയായ തീരുമാനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ വാഷിംഗ്ടണ്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും ഏക പക്ഷീയ പിന്തുണ നല്‍കിയില്ലെന്നു മാത്രമല്ല പല തീരുമാനങ്ങളിലും വിയോജിപ്പുണ്ട് എന്നും ഇവര്‍ ചൂണ്ടികാട്ടി.

2024 ല്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടേണ്ട സിനെമാ പാര്‍ട്ടിയുടെ നാലു ചുവരുകള്‍ക്കുളളില്‍ ഒതുങ്ങി നില്‍ക്കുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും, സ്വതന്ത്രയായി നില്‍ക്കുകയായിരിക്കും വിജയ സാധ്യത വര്‍ദ്ധിപ്പിക്കുകയെന്നും ഇവര്‍ കരുതുന്നു. ക്രിസ്റ്റിന്റെ പാര്‍ട്ടി വിടാനുള്ള തീരുമാനം ഭാവി രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും.

സെനറ്റിലെ നേരിയ ഭൂരിപക്ഷം ബൈഡന്റെ പല തീരുമാനങ്ങള്‍ക്ക് നിര്‍ണ്ണായകമായിരിക്കെ, ഇവരുടെ തീരുമാനവും, വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിംഗ് വോട്ടും ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ആ ആവശ്യമായിരിക്കും. യു.എസ്. ഹൗസിലെ ഭൂരിപക്ഷം ഡമോക്രാറ്റിക് പാര്‍ട്ടിക്ക് നഷ്ടപ്പെട്ടുവെങ്കിലും, സെനറ്റിലെ പിടിവള്ളിയും പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News