ഖത്തര്‍ ടെക് ചാരിറ്റി എ.വി.എ. ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എ.വി. അനൂപ് നറുക്കെടുത്തു

ദോഹ: കമ്പനിയിലെ മുഴുവന്‍ ജീവനക്കാരുടേയും പങ്കാളിത്തത്തോടെ ഖത്തര്‍ ടെക് നടത്തുന്ന ചാരിറ്റിയുടെ പ്രതിമാസ നറുക്കെടുപ്പ് എ.വി.എ. ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എ.വി. അനൂപ് നിര്‍വഹിച്ചു. നറുക്ക് ലഭിക്കുന്ന ജീവനക്കാരന്റെ നാട്ടിലെ അര്‍ഹരായ രണ്ട് പേര്‍ക്കാണ് ഓരോ മാസവും ചാരിറ്റി തുക നല്‍കുക.

ബിനു തോമസിനാണ് ഇത്തവണ നറുക്ക് വീണത്. ചാരിറ്റി തുക ഡോ. അനൂപ് ബിനു തോമസിന് കൈമാറി. ബിനു തോമസിന്റെ പഞ്ചായത്തില്‍ അര്‍ഹരായ രണ്ട് പേര്‍ക്ക് ഈ തുക കൈമാറും.

ഖത്തര്‍ ടെക് ചാരിറ്റിയുടെ കോര്‍ഡിനേറ്ററായിരുന്ന ബേസില്‍ ബാബുവിന്റെ നാട്ടിലെ രണ്ടു പേര്‍ക്കും ഈ മാസം ചാരിറ്റി തുക നല്‍കും.

2021 ജൂലൈ മാസം ആരംഭിച്ച ഖത്തര്‍ ടെക് ചാരിറ്റിയുടെ പതിനെട്ടാമത് നറുക്കെടുപ്പാണ് ഡോ. അനൂപ് നിര്‍വഹിച്ചത്.

എ.വി.എ. ഗ്രൂപ്പ് ഡയറക്ടര്‍ വിവേക് വേണുഗോപാല്‍, ഡോ. പ്രശാന്ത് ഗിരീഷ് എന്നിവരും സ്വീകരണത്തില്‍ പങ്കെടുത്തു.

ഖത്തര്‍ ടെക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍, മുന്‍ പ്രസിഡണ്ട് എ.പി. മണി കണ്ഠന്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം ആക്ടിംഗ് പ്രസിഡണ്ട് വിനോദ് നായര്‍, കെ.ബി.എഫ്. പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവ, ഇന്ത്യന്‍ മീഡിയ ഫോറം ട്രഷറര്‍ ഷഫീഖ് അറക്കല്‍ , കിച്ചണ്‍ ക്രാഫ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ഷാജി ചാക്കോ, അല്‍ മആരിഫ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വിവിഷ്, അഡിഡാസ് മാനേജര്‍ ബെസ് ലിന്‍ സാജു, റേഡിയോ സുനോ പ്രാഗ്രാം ഹെഡ് ആര്‍. ജെ. അപ്പുണ്ണി, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രസിഡണ്ട് സുരേഷ് കരിയാട്, മീഡിയ പ്ളസ് സി.ഇ. ഒ ഡോ. അമാനുല്ല വടക്കാങ്ങര, സിനിമ നിര്‍മാതാവ് സെനിത് കേളോത്ത്, അഭിനവ് മണികണ്ഠന്‍, നിഖില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ സ്വാഗതവും ഓപറേഷന്‍സ് മാനേജര്‍ ബിനു കുര്യാക്കോസ് നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News