സൗഹൃദ വേദിയുടെ ക്രിസ്തുമസ് – ജീവകാരുണ്യ സംഗമം കസ്തൂർബാ ഗാന്ധിഭവനിൽ 25ന്

എടത്വ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് പുതിയ ചരിത്രം രചിച്ചു മുന്നേറുന്ന സൗഹൃദ വേദിയുടെ ക്രിസ്തുമസ് ആഘോഷം 25ന് രാവിലെ 11 നു അടൂർ കസ്തൂർബാ ഗാന്ധി ഭവനിൽ നടക്കും. ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് അധ്യക്ഷത വഹിക്കും. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ജനകീയ സമിതി ജില്ലാ സെക്രട്ടറി സജീവ് പ്രായിക്കര, മീരാസാഹിബ് എന്നിവർ സന്ദേശം നൽകും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാവേലിക്കര കല്ലുമല മാർ ബസേലിയോസ് ഐ.ടി.ഐ മാനേജർ ബിനു തങ്കച്ചൻ നിർവഹിക്കും. പത്മാലയം കെ.ദേവകിയമ്മ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്യും. ഗാന്ധി പുരസ്ക്കാരം നേടിയ സൗഹൃദ വേദി ജനറൽ കോഓർഡിനേറ്റർ ഡി.പത്മജ ദേവി, യു.ആർ.എഫ് വേൾഡ് റിക്കോർഡ് ജേതാവ് കാരൂർ സോമൻ എന്നിവരെ ആദരിക്കും.

കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വള്ളികുന്നം കേന്ദ്രമാക്കി കിടപ്പു രോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തിരുന്നു.ഡോ. ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിൽ സുമനസ്സുകളായ വ്യക്തികളുടെ സഹകരണത്തോടെ 2003 മുതൽ 2020 വരെ തുടർച്ചയായി നൂറനാട് കുഷ്ഠരോഗാശുപത്രിയിലെ അന്തേവാസികളോടൊപ്പമാണ് ക്രിസ്തുമസ് ആഘോഷം ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നത്.ഏറ്റവും കൂടുതൽ തവണ മുടങ്ങാതെ ക്രിസ്തുമസ് ആഘോഷത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചതിന് നിരവധി അംഗികാരങ്ങൾ ഡോ. ജോൺസൺ വി. ഇടിക്കുളയ്ക്ക് ലഭിച്ചിട്ടുണ്ട്. സഹൃദവേദിയുടെ പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ കസ്തൂർബാ ഗാന്ധിഭവൻ ഡയറക്ടർ മുരളി കുടശ്ശനാടിൻ്റെ ക്ഷണം സ്വീകരിച്ചാണ് ഈ വർഷം കസ്തൂർബാ ഗാന്ധിഭവൻ ക്രിസ്തുമസ്സ് ആഘോഷത്തിനായി തിരഞ്ഞെടുത്തത്.

Print Friendly, PDF & Email

Leave a Comment

More News