ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് സമാപനം; ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ബേല താറിന് ലഭിച്ചു

എട്ട് ദിവസം നീണ്ടുനിന്ന രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു. സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. പ്രേക്ഷക പങ്കാളിത്തത്തിലും മൂല്യാധിഷ്ഠിത സിനിമകളുടെ പ്രദർശനത്തിലും ഈ വർഷത്തെ മേള ഏറ്റവും ശ്രദ്ധേയമാണെന്നും സീറ്റ് സംവരണ പരാതികൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹംഗേറിയൻ സംവിധായിക ബേല താറിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് മന്ത്രി വി.എൻ. വാസവന്‍ സമ്മാനിച്ചു. പ്രമുഖ സാഹിത്യകാരൻ എം.മുകുന്ദൻ മുഖ്യാതിഥിയായിരുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യത്തെ തടയുന്നവർക്കെതിരെ പ്രതിരോധ മതിൽ കെട്ടാനുള്ള ഉപാധിയായി ചലച്ചിത്രമേളയെ ഉപയോഗിക്കണമെന്ന് എം. മുകുന്ദൻ പറഞ്ഞു.

ചലച്ചിത്ര അക്കാദമി ഡിസംബർ 19 മുതൽ 21 വരെ തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാറിന് അഡ്വ.വി.കെ.പ്രശാന്ത് എംഎൽഎ നല്‍കി പ്രകാശനം ചെയ്തു. ജൂറി ചെയര്‍മാന്‍ ഫൈറ്റ് ഹെല്‍മര്‍, സ്പാനിഷ് – ഉറുഗ്വന്‍ സംവിധായകന്‍ അല്‍വാരോ ബ്രക്‌നര്‍, അര്‍ജന്റീനിയൻ നടന്‍ നഹൂല്‍ പെരസ് ബിസ്‌കയാര്‍ട്ട്, ഇന്ത്യന്‍ സംവിധായകന്‍ ചൈതന്യ തംഹാനെ, ഫിപ്രസി ജൂറി ചെയര്‍പേഴ്‌സണ്‍ കാതറിന ഡോക്‌ഹോണ്‍, നെറ്റ് പാക് ജൂറി ചെയര്‍പേഴ്‌സണ്‍, ഇന്ദു ശ്രീകെന്ത്, എഫ്.എഫ്.എസ്.ഐ-കെ.ആര്‍. മോഹനന്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ എന്‍. മനു ചക്രവര്‍ത്തി, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News