കൊരട്ടി പഞ്ചായത്തിൽ കോ കപ്പ് പദ്ധതി തുടങ്ങി

തൃശൂർ: പരിസ്ഥിതി സൗഹൃദത്തിന്റെയും വ്യക്തിശുചിത്വത്തിന്റെയും പ്രാധാന്യം വർധിപ്പിക്കുന്ന കോ കപ്പ് പദ്ധതിക്ക് കൊരട്ടി പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ഹരിത വി കുമാർ നിർവഹിച്ചു.

സ്ത്രീകൾക്ക് സൗജന്യ ആർത്തവ കപ്പുകൾ വിതരണം ചെയ്യാൻ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയാണ് കോ കപ്പ്. കാതിക്കുടം നിറ്റാ ജലാറ്റിൻ കമ്പനിയുടെയും കൊരട്ടി പഞ്ചായത്തിന്റെയും സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ‘കപ്പ് ഓഫ് കെയർ’ 1500 വനിതകൾക്ക് കപ്പ് വിതരണം ചെയ്യുന്നു. 3.5 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.

ഗ്രീൻ കൊരട്ടി കെയർ കൊരട്ടി പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്ത് കോ കപ്പ് എന്ന ആശയം നടപ്പാക്കുന്നത്. മെൻസ്ട്രൽ കപ്പിനെക്കുറിച്ച് സ്ത്രീകളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള സെമിനാറും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഐഎംഎ പ്രതിനിധി ഡോ. ബെൽമ റോസ് സെമിനാറിന് നേതൃത്വം നൽകി.

കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി സി ബിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, വികസന സ്ഥിരം സമിതി ചെയർമാൻ കെ ആർ സുമേഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നൈനു റിച്ചു, മെമ്പർമാരായ വർഗ്ഗീസ് പയ്യിപ്പിള്ളി, പി ജി സത്യാപാലൻ, നിറ്റാ ജലാറ്റിൻ കമ്പനി മാനേജർ പോളി സബാസ്റ്റ്യൻ, മെഡിക്കൽ ഓഫീസർമാരായ ഡോ.സിജി കെ.പി, ഡോ. ദീപ പിള്ള, ഡോ.സുബിത സുകുമാരൻ കുടുംബശ്രീ ചെയർപേഴ്സൻ സ്മിത രാജേഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സൗമ്യ പോൾസൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News