ബഫർ സോൺ: ജനജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബഫർ സോണിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് നടപടികൾ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ബഫര്‍ സോണില്‍ നിന്ന് പൂർണമായും ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ ശക്തമായ നിലപാടാണ്. മറിച്ചുള്ള പ്രചാരണം തള്ളിക്കളയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ ഒഴിവാകണം, കൃഷി നിര്‍ത്തണം എന്നൊക്കെ പറയുന്നത് വ്യാജ പ്രചാരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ജയറാം രമേശ് കേന്ദ്ര മന്ത്രിയായിരിക്കെയാണ് ബഫര്‍ സോണ്‍ പ്രഖ്യാപിച്ചത്. അന്ന് ജയറാം രമേശ് കടുത്ത നിര്‍ബന്ധ ബുദ്ധിയാണ് കാണിച്ചത്. ബഫര്‍ സോണ്‍ നടപ്പാക്കുന്നില്ലെന്ന് കേരളത്തെ ജയറാം രമേശ് കുറ്റപ്പെടുത്തി. ജനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തില്‍ ബഫർ സോൺ നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. ബഫർ സോൺ 12 കിലോമീറ്ററിൽ നിന്ന് ഒരു കിലോമീറ്ററായി കുറച്ചത് എൽഡിഎഫ് സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News