സാജു ഭാര്യയേയും മക്കളേയും കൊന്നത് തനിക്ക് നല്ല ജോലി ലഭിക്കില്ലെന്ന നിരാശ കൊണ്ടാണെന്ന്

വൈക്കം: ബ്രിട്ടനിൽ മലയാളി നഴ്‌സ് അഞ്ജുവും 2 മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് സാജുവിന്റെ മനോവിഷമവും പെട്ടെന്നുള്ള പ്രകോപനവുമാണെന്ന് സൂചന. അഞ്ജുവിന് കെറ്ററിംഗിലെ ആശുപത്രിയിൽ നഴ്‌സായി ജോലി ലഭിച്ചതിനെ തുടർന്ന് ആശ്രിത വിസയിലാണ് സാജു ബ്രിട്ടനിലേക്ക് പോയത്. പിന്നീട് കുട്ടികളെയും കൊണ്ടുപോയി.

ബ്രിട്ടീഷ് നിയമമനുസരിച്ച് കുട്ടികളെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയില്ല. കുട്ടികളെ പരിപാലിക്കാൻ മാതാപിതാക്കളിൽ ഒരാൾ വീട്ടിൽ തന്നെ കഴിയണം. അതാണ് നിയമ. ഇതോടെ തനിക്ക് ഉടൻ ജോലി ലഭിക്കില്ലെന്ന് സാജുവിന് ബോധ്യമായി. പിന്നെ സാജുവിന് മലയാളി സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയുന്നു.

മദ്യലഹരിയിലാണ് സാജു കൊല നടത്തിയതെന്നാണ് ബ്രിട്ടനിലുള്ള മലയാളികളിൽ നിന്നു ലഭിക്കുന്ന വിവരം. 15നു രാത്രിയാണ് അഞ്ജുവിനെയും മക്കളായ ജീവ, ജാൻവി എന്നിവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകളാണ് കൊല്ലപ്പെട്ട അഞ്ജു. കൊല നടത്തിയെന്നു തെളിഞ്ഞാൽ ബ്രിട്ടനിലെ നിയമം അനുസരിച്ചു മൂന്ന് കൊലപാതകങ്ങള്‍ക്ക് സാജുവിനു ആജീവനാന്ത ജയില്‍ ശിക്ഷ ലഭിച്ചേക്കാം.

വൈക്കം ∙ മൃതദേഹങ്ങൾ എത്തിക്കുന്നതിനു ഭീമമായ പണം വേണ്ടിവരുമെങ്കിലും സർക്കാർ സഹായവും ബ്രിട്ടനിലെ മലയാളി സംഘടനകളുടെ സഹായവും ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് അഞ്ജുവിന്റെ പിതാവ് അശോകൻ പറയുന്നു. 30 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് ഇവർക്കു ലഭിച്ച വിവരം. അശോകന് ഇത്രയും തുക ഒറ്റയ്ക്കു സ്വരൂപിക്കാൻ കഴിയില്ല.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നോർക്ക മുഖേന നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ ഹൈക്കമ്മീഷന്റെ പ്രതികരണം ലഭിക്കാനുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരൻ, തോമസ് ചാഴികാടൻ എംപി, സുരേഷ് ഗോപി തുടങ്ങിയവർ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടിരുന്നു. മലയാളി സമാജം മുഖേന സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News