ജനചേതന യാത്ര വിളംബര ജാഥയ്ക്ക് ചെക്കിടിക്കാട് സെൻ്റ് മേരീസ് ഗ്രന്ഥശാല നാളെ സ്വീകരണം നല്‍കും

എടത്വ: ശാസ്ത്രവും ശാസ്ത്ര തത്വങ്ങളും വികാസം പ്രാപിച്ചിട്ടും നാട്ടിൽ വളർന്നു വരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങൾക്കുമെതിരെയും രാസലഹരി ഉപയോഗത്തിനെതിരെയും പൊതു സമൂഹത്തിൻ്റെ ശാസ്ത്രബോധവും മൂല്യവും സംരംക്ഷിച്ചു കൊണ്ട് തിന്മകൾക്കെതിരെ സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്ര നാളെ എടത്വയിൽ എത്തിചേരും. കുട്ടനാട് ലൈബ്രററി കൗൺസിലിൻ്റെ നേതൃത്വത്തിൽ ക്യാപ്റ്റൻ ഹരീന്ദ്രനാഥ് തായംങ്കരി, കെ.കെ ശശീധരൻ എന്നിവർ ജാഥ ക്യാപ്റ്റൻ മാരായി നടത്തുന്ന വിളംബര ജാഥയ്ക്ക് പച്ച – ചെക്കിടിക്കാട് സെൻ്റ് മേരീസ് ലൈബ്രററി ആൻ്റ് റീഡിംഗ് റൂം ഡിസംബർ 23ന് വൈകിട്ട് 4.30ന് സ്വീകരണം നല്‍കും.

ലൈബ്രററി വൈസ് പ്രസിഡൻ്റ് അഡ്വ.വിനോദ് വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി. ഇടിക്കുള ഉദ്ഘാടനം ചെയ്യും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പോളി തോമസ് മുഖ്യ പ്രഭാഷണം നടത്തും. ലൈബ്രറി കൗൺസിൽ അംഗം ജോസഫ് ആൻറണി ഒറ്റാറയ്ക്കൽ വിളംബര ജാഥ വിശദീകരണം നിർവഹിക്കുമെന്ന് ഗ്രന്ഥശാല പ്രസിഡൻ്റ് റവ.ഫാദർ ജെയിംസ് മാളിയേക്കൽ,സെക്രട്ടറി മോൻസി മണ്ണാംതുരുത്തിൽ, ലൈബ്രേറിയൻ സനൽ നാലുതോട് എന്നിവർ അറിയിച്ചു.

കാസർഗോഡ് നിന്നും തിരുവനന്തപുരത്ത് നിന്നും അരുവിക്കരയിൽ നിന്നും ആരംഭിക്കുന്ന ജനചേതന യാത്ര തൃശൂരിൽ സംഗമിക്കും. 27ന് ആലപ്പുഴയിൽ എത്തിചേരുന്ന യാത്രയ്ക്ക് കൊമ്മാടിയിൽ സ്വീകരണം നല്കും.

Print Friendly, PDF & Email

Leave a Comment

More News