പകൽ സമയത്ത് കാറില്‍ ചുറ്റിക്കറങ്ങി മലഞ്ചരക്ക് കണ്ടുവെയ്ക്കും; രാത്രിയില്‍ ഭാര്യയോടൊപ്പം മോഷ്ടിക്കാനിറങ്ങും; മലപ്പുറത്ത് ദമ്പതികളുടെ മോഷണ പരമ്പര

മലപ്പുറം: മലഞ്ചരക്ക് മോഷണത്തിൽ ദമ്പതികൾ അറസ്റ്റിൽ. കോഴിക്കോട് മുക്കം സ്വദേശി റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരാണ് അറസ്റ്റിലായത്. ഒരു വർഷത്തോളമായി സ്‌റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ദമ്പതികൾ മോഷണം നടത്തിവരികയായിരുന്നു. തേങ്ങ, അടയ്ക്ക, റബ്ബർ ഷീറ്റ് എന്നിവയാണ് ഇവർ പ്രധാനമായും മോഷ്ടിച്ചിരുന്നത്.

കഴിഞ്ഞ ഒരു വർഷമായി അരീക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ദമ്പതികൾ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയിരുന്നു. മോഷണം നിത്യസംഭവമായതിനാൽ സമീപകാലത്തായി അരീക്കോട് പോലീസ് സ്റ്റേഷനിൽ നിരവധി പരാതികളാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ദമ്പതികള്‍ ഇരുവേറ്റിയിലെ ഒരു വീട്ടില്‍ മോഷണം നടത്തുന്നതിനിടയില്‍ പിടിയിലായത്. റബ്ബർ ഷീറ്റ്, നാളികേരം, അടയ്ക്ക എന്നിവ ഉൾപ്പെടെയുള്ളവയായിരുന്നു ദമ്പതികൾ മോഷണം നടത്തിയിരുന്നത്. പകൽ സമയങ്ങളിൽ വിവിധ ഇടങ്ങളിൽ കാറിൽ സഞ്ചരിച്ച് മലഞ്ചരക്ക് സാധനങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തി പുലര്‍ച്ചയോടെയാണ് മോഷണം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News