വെള്ളക്കരം,വൈദ്യുതി ചാർജ് വർദ്ധന, റേഷൻ അട്ടിമറി.. വിലക്കയറ്റം ജനങ്ങൾക്ക് ജീവിക്കണ്ടേ സാർക്കാരെ ? – വെൽഫെയർ പാർട്ടി കാമ്പയിൻ

മലപ്പുറം : വെള്ളക്കരം , വൈദ്യുതി ചാർജ് വർദ്ധനവർദ്ധിപ്പിച്ചതും റേഷൻ അട്ടിമറികൊണ്ടും വിലക്കയറ്റംകൊണ്ടും ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ നാസർ കീഴുപറമ്പ് പറഞ്ഞു. ജനജീവിതം അതിദുസ്സഹമാക്കുന്ന സർക്കാറുകൾക്കെതിരെ ജില്ലയിൽ വ്യാപകമായി വെൽഫെയർ പാർട്ടി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം കൊണ്ടോട്ടിയിൽജില്ലാ പ്രസിഡന്റ്‌ നാസർ കീഴുപറമ്പ് നിർവഹിച്ചു.

ജനജീവിതം അതിദുസ്സഹമാക്കുന്ന നടപടികളാണ് സർക്കാറിന്റെ ഭാഗത്ത് നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരൻ ജീവിതച്ചെലവുകൾ കൂട്ടിമുട്ടിക്കാനാകാതെ പ്രയാസപ്പെടുകയാണ്.

വെള്ളക്കരം വർദ്ധിപ്പിച്ചതും വൈദ്യുതി ചാർജ് വർദ്ധനവും റേഷൻ അട്ടിമറിയും വിലക്കയറ്റവും കൊണ്ട് ജനങ്ങൾക്ക് ജീവിക്കാനാകാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ജിഎസ്ടി ലഭിച്ച മൊത്തം വരുമാനത്തിൽ വലിയ തുക ഏറ്റവും താഴെയുള്ള ജനങ്ങളുടെ കയ്യിൽ നിന്നാണ് ഇടാക്കുന്നത്. ജിഎസ്ടിയുടെ 3 ശതമാനം മാത്രമാണ് അതി സമ്പന്നരിൽ നിന്നും കോർപെറേറ്റുകൾ നിന്നും ഈടാക്കുന്നത്. കോർപറേറ്റുകൾക്ക് ഇളവുകൾ യഥേഷ്ടം നൽകുന്ന സർക്കാറുകൾ സാധാരണക്കാരിൽ നികുതി ഭാരം അടിച്ചേൽപ്പിച്ച് ഖജനാവ് നിറയ്ക്കുന്ന നടപടിയാണ് ബി.ജെപി നയിക്കുന്ന കേന്ദ്ര സർക്കരും ഇടതുപക്ഷം നയിക്കുന്ന ഇടതു സർക്കാരും ചെയ്യുന്നത്.

മന്ത്രിമാരുടെ കുടുംബ പരിവാര സമേതമുള്ള വിദേശ ടൂറുകൾ, കാലുമാറി വരുന്നവർക്ക് ക്യാബിനറ്റ് റാങ്ക്, മുഖ്യമന്ത്രിയുടെ വസതിയിൽ മ്യൂസിക് സിസ്റ്റമുള്ള പശുതൊഴുത്ത്, മന്ത്രിമാർക്കും ഗവർണ്ണർക്കും വർഷാവർഷം പുതിയ കാറുകൾ, പാർട്ടി പാദസേവകർക്ക് സർക്കാർ നിയമനം തുടങ്ങി പാചെലവുകൾ പൊടിപൊടിക്കോമ്പാഴാണ് ജനങ്ങളെ ഈ വിധം പിഴിയുന്നതെന്നും നാസർ കീഴുപറമ്പ് പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ്‌ നസീറാ ബാനു അധ്യക്ഷത വഹിച്ച യോഗത്തിൽ ജംഷീൽ അബൂബക്കർ, റഷീദ് എൻ കെ, സമദ് ഒളവട്ടൂർ, ഹമീദ് മാസ്റ്റർ, കൗൺസിലർ ത്വാഹിറാ ഹമീദ്, നാജിയ പി.പി, മുംതസ് കെ.പി എന്നിവർ സംസാരിച്ചു. നൗഷാദ് ചുള്ളിയൻ സ്വാഗതവും സൈതലവി ടി നന്ദിയും പറഞ്ഞു.

ഫോട്ടോ: വെള്ളക്കരം,വൈദ്യുതി ചാർജ് വർദ്ധന, റേഷൻ അട്ടിമറി എന്നിവക്കെതിരെ ക്കെതിരെ വെൽഫെയർ പാർട്ടി കാമ്പയിൻ വെല്ഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ നാസർ കീഴുപറമ്പ് കൊണ്ടോട്ടിയിൽ ഉദ്ഘാടനം ചെയ്യുന്നു.

Print Friendly, PDF & Email

Leave a Comment

More News