വയോധികയെ നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു

നെടുമ്പന : ജീവിതത്തിൽ ഒറ്റപ്പെട്ട വയോധികയെ നവജീവൻ അഭയ കേന്ദ്രം ഏറ്റെടുത്തു. മുട്ടക്കാവ് സ്വദേശിനി അമ്മിണി അമ്മ (68) യെയാണ് നവജീവൻ ഏറ്റെടുത്തത്.

വീട്ടിൽ തനിയെ താമസിച്ചിരുന്ന അമ്മിണി അമ്മക്ക് വാർദ്ധക്യസഹജമായ രോഗങ്ങൾ കൂടി പിടിപെട്ടതോടെ സംരക്ഷണത്തിന് മാറ്റാരുമില്ലാതായി. ദുരവസ്ഥ അറിഞ്ഞ നവജീവൻ അഭയ കേന്ദ്രം അമ്മിണി അമ്മയെ ഏറ്റെടുക്കുകയായിരുന്നു.
വാർഡ് മെമ്പർ ബിനുജ നാസറുദ്ദീൻ, എസ്.എൻ.ഡി.പി പ്രതിനിധി ബാഹുലേയൻ, ലോക്കൽ സെക്രട്ടറി നിസാം,റസീന, ആശാ വർക്കർ കലാകുമാരി , സമന്വയ ക്ലബ്ബ് അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഏറ്റുവാങ്ങിയത്.

Leave a Comment

More News