തനത് മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കുന്ന ഇശല്‍ നിലാവ് സീസണ്‍ 2 ഫെബ്രുവരി 9 ന് ഐസിസി അശോക ഹാളില്‍

ഇന്ത്യന്‍ കോഫീ ഹൗസില്‍ നടന്ന ചടങ്ങില്‍ ഇശല്‍ നിലാവ് സീസണ്‍ 2 എന്‍ട്രി പാസ്് അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.വി. ഹംസക്ക് നല്‍കി ദെല്‍വാന്‍ ഗ്രൂപ്പ് ഖത്തര്‍ ജനറല്‍ മാനേജര്‍ ഫുളൈല്‍ പറമ്പത്ത് പ്രകാശനം ചെയ്യുന്നു

ദോഹ: ഖത്തറിലെ മാപ്പിള പാട്ടാസ്വാദകര്‍ക്കായ് മീഡിയ പ്ലസും റേഡിയോ സുനോ 91.7 എഫ്.മും ചേര്‍ന്നൊരുക്കുന്ന ടീ ടൈം പ്രസന്റ്‌സ് ദെല്‍വാന്‍ ഗ്രൂപ്പ് ഇശല്‍ നിലാവ് സീസണ്‍ 2 ബ്രോട്ട് യു ബൈ അല്‍ മവാസിം ട്രാന്‍സ് ലേ ഷന്‍സ് ഫെബ്രുവരി 9 ന് ഐസിസി അശോക ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുത്ത തനത് മാപ്പിളപ്പാട്ടുകളാകും ഇശല്‍ നിലാവിന്റെ സവിശേഷത. മാപ്പിളപ്പാട്ടിന് മഹത്തായ സംഭാവന നല്‍കിയ അനശ്വര പ്രതിഭകളായിരുന്ന എരഞ്ഞോളി മൂസ, പീര്‍ മുഹമ്മദ്, വി എം .കുട്ടി എന്നിവരുടെ തെരഞ്ഞെടുത്ത പാട്ടുകള്‍ കോര്‍ത്തിണക്കിയ മെഡലിയും ഇശല്‍ നിലാവിന് മാറ്റു കൂട്ടും.

പ്രമുഖ ഗായകന്‍ ആദില്‍ അത്തുവിനൊപ്പം ഖത്തറിലെ ജനപ്രിയ ഗായകരായ റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നിശീത , മൈഥിലി എന്നിവര്‍ പങ്കെടുക്കും.

ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദെല്‍വാന്‍ ഗ്രൂപ്പ് ഖത്തര്‍ ജനറല്‍ മാനേജര്‍ ഫുളൈല്‍ പറമ്പത്ത്, എച്ച്.ആര്‍.മാനേജര്‍ നവീന്‍ കുമാര്‍, അല്‍ മവാസിം ട്രാന്‍സ് ലേ ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ഹുദവി, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.വി. ഹംസ, ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് സി.ഇ.ഒ. നില്‍ഷാദ് നാസര്‍, മീഡിയ പ്‌ളസ് സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര, റേഡിയോ സുനോ പ്രോഗ്രാം ഹെഡ് ആര്‍.ജെ. അപ്പുണ്ണി എന്നിവര്‍ പങ്കെടുത്തു.

പരിപാടിയുടെ എന്‍ട്രി പാസ് ദെല്‍വാന്‍ ഗ്രൂപ്പ് ഖത്തര്‍ ജനറല്‍ മാനേജര്‍ ഫുളൈല്‍ പറമ്പത്ത് അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.വി. ഹംസക്ക് നല്‍കി പ്രകാശനം ചെയ്തു

ഇശല്‍ നിലാവിന്റെ സൗജന്യ എന്‍ട്രി പാസുകള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Print Friendly, PDF & Email

Leave a Comment

More News