ജോർജ്ജ് മാത്തൻ പാതിരിയുടെ ജീവചരിത്രം വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം: റവ.ഫാദർ വില്യംസ് ചിറയത്ത്

എടത്വ: മലയാളികളെ ആധുനികതയിലേയ്ക്ക് നയിച്ച വ്യക്തിയായിരുന്നു ജോർജ് മാത്തൻ പാതിരിയെന്ന് റവ.ഫാദർ സി.ബി വില്യംസ് ചിറയത്ത് പ്രസ്താവിച്ചു.

ആധുനിക വിദ്യാഭ്യാസ രീതിയുടെ പ്രാധാന്യത്തെ തിരുവിതാംകൂർ സർക്കാർ മുൻപാകെ ശക്തമായി അവതരിപ്പിച്ച വ്യക്തി, മുൻകാല അടിമജാതികൾക്ക് സ്വാതന്ത്ര്യം വേണമെന്ന് എഴുത്തിലൂടെയും പ്രവർത്തിയിലൂടെയും കാണിച്ചുകൊടുത്ത മനുഷ്യ സ്‌നേഹി, ആധുനിക മലയാള ഭാഷയെയും വ്യാകരണത്തെയും മലയാളികൾക്കിടയിൽ അവതരിപ്പിച്ച പണ്ഡിതൻ, തിരുവിതാംകൂർ ഭാഷാ പാഠപുസ്തക കമ്മിറ്റിയുടെ പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിക്കുകയും സാമൂഹ്യ പരിഷ്‌കരണത്തിനായി പോരാടുകയും ചെയിത ജോർജ്ജ് മാത്തന്റെ ജീവചരിത്രം വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണെമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള അതിഭദ്രാസനം എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി റവ.ഫാദർ സി.ബി വില്യംസ് ചിറയത്ത് ആവശ്യപ്പെട്ടു.

കേരള കൗൺസിൽ ഓഫ് ചർച്ചസ് കുട്ടനാട് സോണിൻ്റെ ആഭിമുഖ്യത്തിൽ ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവായ റവ.ജോർജ് മാത്തൻ അനുസ്മരണം തലവടി പവർ ലാൻ്റിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഫാദർ വില്യംസ് ചിറയത്ത്.

കേരള കൗൺസിൽ ഓഫ് ചർച്ചസ് കുട്ടനാട് സോൺ പ്രസിഡൻ്റ് പ്രകാശ് പനവേലി അധ്യക്ഷത വഹിച്ചു. പാസ്റ്റർ ബാബു തലവടി മുഖ്യസന്ദേശം നല്കി. ഡോ. ജോൺസൺ വി. ഇടിക്കുള , തോമസ്കുട്ടി ചാലുങ്കൽ ,ജയൻ ജോസഫ് പുന്നപ്ര, അജോയി കെ.വർഗ്ഗീസ്, അലക്സ് നെടുമുടി എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ടയിലെ കിടങ്ങന്നൂർ എന്ന സ്ഥലത്ത് തിരുവിതാംകൂർ രാജഭരണം നിലവിലിരുന്ന കാലത്ത് പുത്തൻകാവിൽ കിഴക്കേതലയ്ക്കൽ മാത്തൻ തരകൻ്റെയും അന്നാമ്മയുടെയും മകനായി 1819 സെപ്റ്റംബർ 25 ന് ആണ് ജോർജ് മാത്തൻ ജനിച്ചത്. ജന്മദിനമായ സെപ്റ്റംബർ 25ന് വിപുലമായ രീതിയിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.പ്രകാശ് പനവേലി (ചെയർമാൻ) ഡോ.ജോൺസൺ വി. ഇടിക്കുള (ജനറൽ സെക്രട്ടറി), തോമസ്കുട്ടി ചാലുങ്കൽ (ട്രഷറാർ),അജോയി കെ.വർഗീസ്,അലക്സ് നെടുമുടി, ജയൻ ജോസഫ് പുന്നപ്ര (കൺവീനേഴ്സ് ) എന്നിവരടങ്ങിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

Print Friendly, PDF & Email

Leave a Comment

More News