തുർക്കിയില്‍ ഭൂകമ്പത്തെത്തുടർന്ന് 128 മണിക്കൂർ കൊണ്ട് രക്ഷപ്പെടുത്തിയ 3 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയോടൊപ്പം ചേർത്തു

കഴിഞ്ഞ മാസം തുർക്കിയിൽ ഉണ്ടായ വൻ ഭൂകമ്പത്തിന് ശേഷം 128 മണിക്കൂര്‍ കൊണ്ട് അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രക്ഷിച്ച മൂന്നര മാസം പ്രായമുള്ള കുഞ്ഞ്, ശനിയാഴ്ച മരിച്ചതായി അനുമാനിക്കപ്പെട്ട അമ്മയുമായി വീണ്ടും ഒന്നിച്ചു.

ഫെബ്രുവരി 6 ന് രാജ്യത്ത് ഭൂകമ്പം ഉണ്ടായി 5 ദിവസങ്ങൾക്ക് ശേഷം ഹതായ് മേഖലയിൽ ആരോഗ്യ അധികാരികൾ ‘മിസ്റ്ററി’ (തുർക്കി ഭാഷയിൽ ഗിസെം) എന്ന് സ്നേഹപൂർവ്വം അഭിസംബോധന ചെയ്ത വെറ്റിൻ ബെഗ്ദാസ് എന്ന കുഞ്ഞിനെയാണ് രക്ഷപ്പെടുത്തിയത്. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലെ ഒരു സ്ഥാപനത്തിലേക്ക് കുഞ്ഞിനെ മാറ്റി.

കുടുംബ, സാമൂഹിക സേവന മന്ത്രി ഡെര്യ യാനിക്, കുഞ്ഞിനെ അമ്മ യാസെമിൻ ബെഗ്‌ദാസിനൊപ്പം അദാന പ്രവിശ്യയിൽ വീണ്ടും ചേർത്തു, അവിടെ കുട്ടിക്ക് വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്തു .

ഡിഎൻഎ പരിശോധനയിലൂടെയാണ് കുഞ്ഞിനെയും അമ്മയെയും വീണ്ടും ഒന്നിപ്പിച്ചത്. 50,000 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിൽ കുഞ്ഞിന്റെ അച്ഛനും രണ്ട് സഹോദരങ്ങളും കൊല്ലപ്പെട്ടു. “കുഞ്ഞ് ഒരു യഥാർത്ഥ അത്ഭുതമാണ്.”

“കുഞ്ഞ് ശരിക്കും ഒരു അത്ഭുതമാണ്. അവൾ അതിജീവിച്ചു എന്നതും ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു എന്നതും ഞങ്ങളുടെ ഹൃദയത്തെ ത്രസിപ്പിച്ചു,” യാനിക് പറഞ്ഞു.

‘മിസ്റ്ററി’ ഇപ്പോൾ ഞങ്ങളുടെ കുഞ്ഞാണ്,” മന്ത്രാലയത്തിന്റെ പിന്തുണ എപ്പോഴും തനിക്കൊപ്പമുണ്ടാകുമെന്നും അവർ പറഞ്ഞു.

Leave a Comment

More News