സഹനത്തിൻ്റെ തിരുനാൾ അനുസ്മരിച്ചു

നിരണം: പീഢാനുഭവ -കുരിശുമരണത്തിന്‍റെ അനുസ്മരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ നടന്നു. വികാരി ഫാദർ വില്യംസ് ചിറയത്ത് തിരുകർമ്മകൾക്ക് നേതൃത്വം നല്കി. ഡോ. ജോൺസൺ വി.ഇടിക്കുള ദൈവവചന ധ്യാനം നടത്തി.പ്രദക്ഷിണത്തിന് ശേഷം കഞ്ഞിവീഴ്ത്തലും നടത്തപ്പെട്ടു. അജോയ് കെ. വർഗ്ഗീസ്, റെന്നി തോമസ്,ജോബി ദാനിയേൽ,സുനിൽ ചാക്കോ,ജോസഫ് രാജൻ എന്നിവർ ക്രമികരണങ്ങൾക്ക് നേതൃത്വം നല്കി.

ശേബ വില്യംസ്, റാണി സിജി, ദാനിയേൽ വാലയിൽ എന്നിവരുടെ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.
ശനിയാഴ്ച വൈകിട്ട് 6ന് പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കും.

യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മയെ ഞായാറാഴ്ച രാവിലെ 6ന് അനുസ്മരിക്കുന്നതോടെ പീഡാനുഭവ വാര സ്മരണ ശുശ്രൂഷകൾ സമാപിക്കും.

Leave a Comment

More News