ടെക്‌സാസിൽ ചത്ത നിലയിൽ കണ്ടെത്തിയ ആറ് കന്നുകാലികൾക്ക് നാവ് നഷ്ടപ്പെട്ടതായി അധികൃതർ

ടെക്സാസ് :ടെക്‌സാസിൽ നാവ് നഷ്ടപ്പെട്ട പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി. ആറ് പശുക്കളെ സമാനമായ രീതിയിൽ വികൃതമാക്കുകയും ടെക്സസ് ഹൈവേയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന്ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു, ഒന്നിലധികം പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി ചുമതലപെടുത്തിയതാ യി അധികൃതർ പറഞ്ഞു.

സ്‌റ്റേറ്റ് ഹൈവേ ഒഎസ്‌ആറിന് സമീപമുള്ള മാഡിസൺ കൗണ്ടിയിൽ 6 വയസ്സുള്ള പശുവിനെ ചത്ത നിലയിൽ കണ്ടെത്തി, അതിന്റെ നാവ് നഷ്ടപ്പെട്ടതായി, ഓൾഡ് സാൻ അന്റോണിയോ റോഡിന്റെ ഒരു ഭാഗത്തെ പരാമർശിച്ച് ഷെരീഫിന്റെ ഓഫീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

പശുവിന്റെ വായ്‌ക്ക് ചുറ്റുമുള്ള തോൽ നീക്കം ചെയ്യുന്നതിനായി കൃത്യതയോടെ നേരായതും വൃത്തിയുള്ളതുമായ ഒരു മുറിവ് ഉണ്ടാക്കി, നീക്കം ചെയ്ത തോലിനടിയിലെ മാംസം തൊടാതെ അവശേഷിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു. “രക്തം ചോരാതെ ശരീരത്തിൽ നിന്ന് നാവും പൂർണ്ണമായും നീക്കം ചെയ്തു.”പശുവിനെ കണ്ടെത്തിയ ചുറ്റുമുള്ള പ്രദേശങ്ങളിൽ കാൽപ്പാടുകളോ ടയർ ട്രാക്കുകളോ ഇല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തെക്കുറിച്ചു വിവരമുള്ളവർ മാഡിസൺ കൗണ്ടി ഷെരീഫിന്റെ ഓഫീസുമായി പ്രവൃത്തിസമയത്ത് 936-348-2755 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നു അഭ്യർത്ഥിച്ചിട്ടുണ്ട്

Leave a Comment

More News