സോളാർ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ റെയില്‍‌വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അത്മഹത്യാ കുറിപ്പില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

കായംകുളം: ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിലെ കണ്ടെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്പി കെ ഹരികൃഷ്ണനെയാണ് ആലപ്പുഴ ഹരിപ്പാട് ഏവൂരില്‍ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രാമപുരത്തെ റെയിൽവേ ലെവൽ ക്രോസിലാണ് മൃതദേഹം കണ്ടെത്തിയത്.

ട്രാക്കിന് സമീപം നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിൻറെ കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തിയതായി വിവരമുണ്ട്. ഇദ്ദേഹം അടുത്തിടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഹരികൃഷ്ണനെതിരെ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ വിജിലൻസ് കേസും ഇദ്ദേഹത്തിനെതിരെ ഉണ്ട്. ഉദ്യോഗസ്ഥൻ താമസിക്കുന്ന ഫ്ളാറ്റിലും കായംകുളത്തും ഹരിപ്പാടുമുള്ള വീടുകളിലും വിജിലൻസ് റെയ്ഡും നടന്നിരുന്നു.

ഹരിപ്പാട് സ്വദേശി ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പിയായിരിക്കെയാണ് സോളാർ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലയേറ്റത്.

Leave a Comment

More News