ഹോട്ടലിൽ ഭക്ഷണം കഴിച്ച മുസ്ലീം യുവതിയെയും ഹിന്ദു യുവാവിനെയും ജനക്കൂട്ടം കൈയേറ്റം ചെയ്തു

ഭോപ്പാൽ: ഇൻഡോറിലെ ഹോട്ടലിൽ നിന്ന് അത്താഴം കഴിച്ച് പുറത്തിറങ്ങുന്നതിനിടെ വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട സ്ത്രീയെയും പുരുഷനെയും ആൾക്കൂട്ടം മർദിച്ചു.

വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വൈറൽ വീഡിയോയിൽ 20 ഓളം പേരടങ്ങുന്ന സംഘം ഇരുവരെയും വളഞ്ഞ് മുസ്ലീം പെൺകുട്ടിയോട് ഹിന്ദു യുവാവിനൊപ്പം അത്താഴം കഴിക്കുന്നത് എന്തിനാണെന്ന് ചോദിക്കുന്നത് കാണിക്കുന്നു.

ആൾക്കൂട്ടത്തിൽ നിന്നുള്ള ഒരാൾ ഇരുവർക്കും ഇസ്‌ലാമിനെക്കുറിച്ച് പ്രഭാഷണം നടത്തുന്നതിനിടയിൽ പെൺകുട്ടി അവരെ വിട്ടയയ്ക്കാൻ കൈകൾ ചേർത്തുപിടിച്ച് അഭ്യർത്ഥിക്കുന്നത് കാണാം.

സ്ത്രീയും പുരുഷനും ഭക്ഷണം കഴിച്ച് ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ജനക്കൂട്ടം അവരെ പിന്തുടരുകയും വളയുകയും എന്തിനാണ് വ്യത്യസ്ത മതവിശ്വാസിയായ ഒരു പുരുഷനുമായി കൂട്ടുകൂടുന്നത് എന്ന് സ്ത്രീയെ ചോദ്യം ചെയ്തതായി അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേഷ് രഘുവംഷി പറഞ്ഞു.

അത്താഴം കഴിച്ച വിവരം മാതാപിതാക്കളെ അറിയിച്ചതായി യുവതി ജനക്കൂട്ടത്തോട് പറഞ്ഞതായി രഘുവംശി പറയുന്നു.

“ഇതിനിടെ, ദമ്പതികളെ രക്ഷിക്കാനെത്തിയ രണ്ട് പേർക്ക് പരിക്കേറ്റു, അവരിൽ ഒരാളെ ജനക്കൂട്ടത്തിൽ നിന്ന് ആരോ കത്തികൊണ്ട് കുത്തുകയായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഐപിസി സെക്ഷൻ 307 (കൊലപാതകശ്രമം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതുവരെ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

“23-26 പ്രായപരിധിയിലുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അതേസമയം ബാക്കിയുള്ളവരെ തിരിച്ചറിയാനും പിടികൂടാനുമുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.”

Leave a Comment

More News