രാഹുല്‍ ഗാന്ധി സുവനീര്‍ പ്രകാശനം ചെയ്തത് ഐ.ഓ.സി കേരള ചാപ്റ്ററിനു അഭിമാന നിമിഷം

ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ഏറെ വിജയകരമായ അമേരിക്ക സന്ദര്‍ശനത്തിന്റേയും, ജാവിറ്റ്‌സ് സെന്ററിലെ പ്രസംഗത്തിന്റേയും പശ്ചാത്തലത്തില്‍ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  കേരള ചാപ്റ്റർ  തയറാക്കിയ സുവനീര്‍ കെട്ടിലും മട്ടിലും മികച്ചതായി. ഈടുറ്റ ലേഖനങ്ങളും, പുതിയ ഇന്ത്യയെപ്പറ്റിയുള്ള കാഴ്ചപ്പാടുകളും വ്യസ്തമാക്കുന്ന സുവനീറിന്റെ ശില്പികളും  അഭിനന്ദമര്‍ഹിക്കുന്നു.

സുവനീറിന്റെ പ്രകാശനം രാഹുല്‍ ഗാന്ധി തന്നെ നിര്‍വഹിച്ചത് അംഗീകാരവുമായി. ഐ.ഓസി. കേരള ചാപ്ടർ പ്രസിഡന്റ്  ലീലാ മാരേട്ടില്‍ നിന്ന് സുവനീര്‍ ഏറ്റുവാങ്ങി ഐ.ഒ.സി ചെയര്‍ സാം പിട്രോഡയ്ക്ക് നല്‍കിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.

ക്വീന്‍സിലെ ടെറസ് ഓണ്‍ ദി പാര്‍ക്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണത്തിലായിരുന്നു അത്.

വർഗീസ് പോത്താനിക്കാട് ചീഫ് എഡിറ്ററായ എഡിറ്റോറിയൽ ബോർഡാണ് സുവനീർ തയ്യാറാക്കിയത്. ഈപ്പൻ ഡാനിയൽ, പോൾ  കറുകപ്പള്ളി, ലീല മാരേട്ട്, തോമസ് മാത്യു, സാം മണ്ണിക്കരോട്ട്, പോൾ പി. ജോസ്, വിശാഖ് ചെറിയാൻ, സജി കരിമ്പന്നൂർ, സതീശൻ നായർ, വിപിൻ രാജ്, ബിജു കൊട്ടാരക്കര, എന്നിവരായിരുന്നു എഡിറ്റോറിയൽ ബോർഡ്.

ചുരുങ്ങിയ സമയംകൊണ്ട് സുവനീര്‍ തയാറാക്കുക എന്നത് ഏറെ വിഷമകരമായിരുന്നുവെന്ന് ലീലാ മാരേട്ട് പറഞ്ഞു. അതിനുള്ള ലേഖനങ്ങളും ഫോട്ടോകളും സന്ദേശങ്ങളും വേണം. പരസ്യം വേണം. സുവനീറില്‍ പരസ്യം കിട്ടുക ഏറെ ശ്രമകരമായിരുന്നു. എല്ലാ കടമ്പകളും കടന്ന് മനോഹരമായ ലേഔട്ട് തയാറാക്കി പ്രിന്റിംഗ് കഴിഞ്ഞപ്പോള്‍ ഒരു ഭരീരഥ പ്രയത്‌നം കഴിഞ്ഞു. എന്തായാലും അതിനുള്ള അംഗീകാരമായി രാഹുല്‍ ഗാന്ധി തന്നെ അത് പ്രകാശനം ചെയ്തു.

ഐ.ഒ.സി കേരള ചാപ്റ്റര്‍ പ്രസിഡന്റും ഫൊക്കാന നേതാവുമായ ലീല മാരേട്ട് പ്രവര്‍ത്തിക്കുന്നതിൽ  സംതൃപ്തി കണ്ടെത്തുന്ന നേതാവാണ്. ഫൊക്കാന സമ്മേളനങ്ങളില്‍ പലപ്പോഴും ഏറ്റവും കൂടുതല്‍ പണം പിരിക്കുന്നത് അവരായിരിക്കും. അതുപോലെ സുവനീര്‍ വഴിയും മറ്റും തുക സമാഹരിക്കും. പണമില്ലാതെ ഒരു പ്രവര്‍ത്തനവും നടക്കില്ലല്ലോ. ഈ പ്രവര്‍ത്തനങ്ങള്‍ വഴി ലീലാ മാരേട്ട് പരക്കെ ആദരിക്കപ്പെടുകയും ചെയ്യുന്നു.

Leave a Comment

More News