ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുത്താത്തതിന് പഞ്ചായത്ത് ഓഫീസിന് തീയിട്ടു

മലപ്പുറം: മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത്‌ ഓഫീസിന്‌ തീയിട്ട ഒരാള്‍ അറസ്റില്‍. കീഴാറ്റൂര്‍ സ്വദേശി മുജീബ്‌ റഹ്മാന്‍ ആണ്‌ അറസ്സിലായത്‌. ലൈഫ്‌ പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തതിനാണ്‌ ഇയാള്‍ ഈ കൃത്യം നടത്തിയതെന്നാണ്‌ സൂചന. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

ഇന്ന്‌ ഉച്ചയോടെയാണ്‌ സംഭവം. പഞ്ചായത്ത്‌ ഓഫീസില്‍ എത്തിയ റഹ്മാന്‍ ഉദ്യോഗസ്ഥരുമായി കുറച്ച്‌ നേരം തര്‍ക്കിച്ചതിന്‌ ശേഷം
കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച്‌ ഫയലുകള്‍ കത്തിച്ചു. ഫയലുകള്‍ക്കൊപ്പം കമ്പ്യൂട്ടറുകളും തകരാറിലായി. ഇതിനിടെ
ഇയ്യാളുടെ കൈയിലും പരിക്കേറ്റു. ഫയര്‍ഫോഴ്‌സ്‌ ഉടന്‍ സ്ഥലത്തെത്തി തീ അണച്ചു.

Leave a Comment

More News