യുഎൻ ആസ്ഥാനത്ത് യോഗ ദിന പരിപാടിക്ക് പ്രധാനമന്ത്രി മോദി നേതൃത്വം നൽകി

ന്യൂയോര്‍ക്ക്‌: അന്താരാഷ്ട്ര യോഗ ദിനത്തോട്‌ അനുബന്ധിച്ച്‌ അമേരിക്കയില്‍ നടന്ന യോഗ ദിന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായി. 180 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.

“യോഗ ഇന്ത്യയില്‍ നിന്നാണ്‌ വരുന്നത്‌, അത്‌ വളരെ പഴയ പാരമ്പര്യമാണ്‌. യോഗയ്ക്ക്‌ പകര്‍പ്പവകാശം, പേറ്റന്റുകള്‍, റോയല്‍റ്റി
പേയ്മെന്റുകൾ എന്നിവയില്ല. യോഗ നിങ്ങളുടെ പ്രായം, ലിംഗഭേദം, ഫിറ്റ്നസ്‌ നിലവാരം എന്നിവയ്ക്ക്‌ അനുയോജ്യമാണ്‌. യോഗ
പോര്‍ട്ടബിള്‍ ആണ്‌, അത്‌ സാര്‍വത്രികമാണ്‌,” പ്രധാനമന്ത്രി മോദി പറഞ്ഞു.

യുഎന്‍ ആസ്ഥാനത്തിന്‌ മുന്നിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ്‌ പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്‌. യോഗാ ദിനാചരണത്തിന്‌ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത്‌ എത്തിയ എല്ലാവരെയും മോദി അഭിനന്ദിച്ചു.

മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ്‌ പ്രധാനമന്ത്രി അമേരിക്കയിലെത്തിയത്‌. യുഎന്‍ ആസ്ഥാനത്ത്‌ യോഗാദിന
പരിപാടിക്ക്‌ ശേഷം പ്രധാനമന്ത്രി വാഷിംഗ്ടണ്‍ സന്ദര്‍ശിക്കും. ജൂണ്‍ 22 ന്‌ വൈറ്റ്‌ ഹസില്‍ ഓപചാരികമായ സ്വീകരണം
നടക്കും. അദ്ദേഹം പ്രസിഡന്റ്‌ ബൈഡനെയും കാണും.

Leave a Comment

More News