മാധ്യമങ്ങൾ ഇഷ്ടം പോലെ ആഘോഷിച്ചില്ലേ; കേസ് കെട്ടിച്ചമച്ചതാണെന്ന് എല്ലാവർക്കും അറിയാം: കെ വിദ്യ

അഗളി: വ്യാജ എക്ട്പിീരിയന്‍സന്‍സ് സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കിയ കേസില്‍ അറസ്റ്റിലായ മുന്‍ എസ്‌എഫ്‌ഐ നേതാവ്‌
കെ വിദ്യയെ മണ്ണാര്‍ക്കാട്‌ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി
രംഗത്തെത്തി. പോലീസ്‌ അകമ്പടിയോടെയാണ്‌ വിദ്യയെ കോടതിയിലെത്തിച്ചത്‌.

വൈദ്യപരിശോധനയ്ക്ക്‌ ശേഷം വിദ്യ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. മാധ്യമങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു. കേസ് കെടിച്ചമച്ചതാണെന്ന്‌ എല്ലാവര്‍ക്കും അറിയാം. അവസാനം വരെ നിയമപരമായി പോരാടുമെന്നും വിദ്യ പറഞ്ഞു.

അതേസമയം, കേസില്‍ ഗൂഢാലോചന നടത്തിയെന്ന വിദ്യയുടെ ആരോപണം തള്ളി അട്ടപ്പാടി രാജീവ്‌ ഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ലാലിമോള്‍ രംഗത്തെത്തി. വിദ്യ ആരാണെന്ന്‌ പോലും തനിക്ക്‌ അറിയില്ലെന്നും ഓദ്യോഗിക ജീവിതത്തില്‍ രാഷ്ട്രിയ വിവേചനം കാണിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.

Leave a Comment

More News