പിതാവ്‌ മകള്‍ക്ക്‌ വിറ്റ ലോട്ടറി ടിക്കറ്റിന്‌ 75 ലക്ഷം രൂപ സമ്മാനം

അരൂര്‍: പിതാവ്‌ മകള്‍ക്ക്‌ വിറ്റ ലോട്ടറി ടിക്കറ്റിന്‌ 75 ലക്ഷം രൂപ സമ്മാനം ലഭിച്ചു. അരൂര്‍ ക്ഷേത്രം കവലയില്‍ ലോട്ടറി വില്‍പന നടത്തുന്ന അഗസ്റ്റിന്റെ മകള്‍ ആഷ്ലിയാണ്‌ ഭാഗൃശാലി. സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്നലെ നറുക്കെടുത്ത സ്ത്രീശക്തി ടിക്കറ്റിന്റെ ഒന്നാം സമ്മാനമാണിത്‌.

12 ലോട്ടറി ടിക്കറ്റുകളാണ്‌ ആഷ്ലി വാങ്ങിയത്‌. ട883030 നമ്പര്‍ ടിക്കറ്റിനാണ്‌ സമ്മാനം. ഒന്നിലധികം ടിക്കറ്റുകള്‍ വാങ്ങുന്നത്‌
ആഷ്ലിയുടെ ശീലമാണ്‌. ഇടയ്ക്കിടെ ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. അര്‍ത്തുങ്കല്‍ സ്വദേശി ബിനീഷാണ്‌ ആഷ്ലിയുടെ
ഭര്‍ത്താവ്‌.

ആഷ്ലിയും ഭര്‍ത്താവും മകന്‍ ആദിഷും അഗസ്സിനും ഭാര്യ ലിന്‍സിക്കുമൊപ്പം കുടുംബവീട്ടിലാണ്‌ താമസിക്കുന്നത്‌.

ജീര്‍ണിച്ച വീട്‌ പുതുക്കിപ്പണിയണമെന്നാണ്‌ ആഷ്ലിയുടെ ആഗ്രഹം. അംഗിതയും അഞ്ജിതയുമാണ്‌ സഹോദരിമാര്‍. അവരെ
സഹായിക്കാനും അവള്‍ ആഗ്രഹിക്കുന്നു. എസ്ബിഐ അരൂര്‍ ബൈപാസ്‌ ജംക്ഷന്‍ ശാഖയിലാണ്‌ സമ്മാനത്തുക കൈമാറിയത്‌.

Leave a Comment

More News