പ്രണയിനികളുടെ ദാമ്പത്യജീവിതത്തിന് ആയുസ്സ് 15 ദിവസം മാത്രം; യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ച നവദമ്പതികളുടെ ദാമ്പത്യജീവിതത്തിന് ആയുസ്സ് 15 ദിവസം മാത്രം. തിരുവനന്തപുരം പന്നിയോടിലാണ് ഭര്‍തൃഗൃഹത്തില്‍ നവവധു ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയാണ്‌ ഭര്‍ത്താവ്‌ വിപിന്‍ ഭാര്യ സോനയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.

വിപിനും സോനയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ വീട്ടുകാര്‍ ആദ്യം എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട്‌
ഇരുവരുടെയും വിവാഹത്തിന്‌ അനുവാദം നല്‍കി. എന്നാല്‍, അടുത്തിടെ സോന തന്റെ വീട്ടിലെത്തിയപ്പോള്‍ സന്തോഷവതിയായി കാണപ്പെട്ടു എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണമോ അതിനു പ്രേരിപ്പിച്ചതെന്താണെന്നോ ആര്‍ക്കും അറിയില്ല.

ഓട്ടോ ഡ്രൈവറാണ് വിപിന്‍. കാട്ടാക്കട പോലീസ് അസ്വാഭിക മരണത്തിന് കേസെടുത്തു.

Leave a Comment

More News