ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു വെള്ളിയാഴ്ച തുടക്കം; മാർ ജോയ് ആലപ്പാട്ട്‌ ഉദ്ഘാടനം ചെയ്യും

ഡാളസ്: ഏഴാമത് സീറോ മലബാർ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് (IPTF 2023)  നു വെള്ളിയാഴ്ച ഡാലസിൽ തുടക്കം. ജൂലൈ 14  വെള്ളിയാഴ്ച രാവിലെ മുതൽ 16 ഞായർ വരെ നടക്കുന്ന ന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു ഡാളസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ വേദിയാകും.
ജൂലൈ 14 വെള്ളിയാഴ്ച വൈകുന്നേരം 4:30 നു നടക്കുന്ന പൊതു പരിപാടിയിൽ,  ഫെസ്റ്റിന്റെ ഒദ്യോഗിക    ഉത്ഘാടനം ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാൻ  മാർ ജോയ് ആലപ്പാട്ട്‌  നിർവഹിക്കും. എല്ലാ ഇടവകകളും അണിനിരന്നുള്ള  ഓപ്പണിങ് സെറിമണിയും ഇതോടൊപ്പം നടക്കും.
ടെക്‌സാസ് , ഒക്ലഹോമ റീജിയണിലെ ഒൻപത് സീറോ മലബാർ ഇടവകകളിൽ നിന്നുള്ള അറുനൂറോളം കലാപ്രതിഭകൾ പങ്കെടുക്കുന്നു. സംഗീതം, നൃത്തം, പ്രസംഗം, മോണോ ആക്ട്, ബൈബിൾ ക്വിസ്, സ്കിറ്റ് തുടങ്ങി  ഇരുപത് മത്സര ഇനങ്ങളിലായി ഫെസ്റ്റ് പുരോഗമിക്കും.
ഡാളസ് ഫൊറോനാ വികാരി ഫാ. ജെയിംസ്  നിരപ്പേൽ, ഫെസ്റ്റ്  കോർഡിനേറ്റർമാരായ ചാർളി അങ്ങാടിശ്ശേരിൽ (ട്രസ്റ്റി),  ജാനറ്റ് ജോസി, ജീവൻ ജെയിംസ് (ട്രസ്റ്റി) തുടങ്ങിയവരും ട്രസ്റ്റിമാരായ  ടോമി ജോസഫ് ,  ജിമ്മി മാത്യു എന്നിവരും നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് : https://iptf2023.org/

Leave a Comment

More News