പതിന്നാലുകാരി പെണ്‍കുട്ടി ഗര്‍ഭിണിയായി; സഹോദരനെയും ബന്ധുവിനെയും പോലീസ് അറസ്റ്റു ചെയ്തു

മലപ്പുറം: മലപ്പുറം ജില്ലയിലെ മങ്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി.

പെൺകുട്ടി ഇപ്പോൾ അഞ്ച് മാസം ഗർഭിണിയാണ്. സംഭവത്തിൽ സഹോദരനെയും 24 കാരനായ ബന്ധുവിനെയുമാണ് അറസ്റ്റു ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി ഇവരെ കോടതിയിൽ ഹാജരാക്കി. ശിശുക്ഷേമ സമിതിയുടെ കസ്റ്റഡിയിലാണ് പെൺകുട്ടി. പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Leave a Comment

More News