നോർത്ത് ടെക്‌സാസ് ഷെരീഫിന്റെ ഡെപ്യൂട്ടി വെടിയേറ്റ് മരിച്ചു

ഈസ്റ്റ്‌ലാൻഡ് കൗണ്ടി(ടെക്‌സസ്) – ഈസ്റ്റ്‌ലാൻഡ് കൗണ്ടി ഷെരീഫ് ഓഫീസിലെ ഒരു ഡെപ്യൂട്ടി വെള്ളിയാഴ്ച രാത്രി  വെടിയേറ്റ് മരിച്ചതായി ഷെരീഫിന്റെ ഓഫീസ് ഏകദേശം 9 മണിക്ക് പറഞ്ഞു. വെള്ളിയാഴ്ച, സിസ്‌കോ, റൈസിംഗ് സ്റ്റാർ പട്ടണങ്ങൾക്കിടയിലുള്ള ഒരു വീട്ടിൽ നടന്ന കുടുംബ കലഹത്തെ  തുടർന്നു ലഭിച്ച  ഫോൺ സന്ദേശത്തിനു പ്രതികരികുന്നതിനു എത്തി ചേർന്നതായിരുന്നു ഡെപ്യൂട്ടികൾ.

ഡെപ്യൂട്ടി ഡേവിഡ് ബോസെക്കറാണ് സംഭവസ്ഥലത്ത് ആദ്യം എത്തിയത്. സംശയിക്കപ്പെടുന്നയാൾ  ബോസെക്കർക്കു  നേരെ  ഉടൻ വെടിയുതിർക്കാൻ തുടങ്ങിയെന്ന് ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. വെടിയേറ്റ് ഓഫീസർക്കു  മാരകമായി പരിക്കേൽക്കുകയും സംഭവ സ്ഥലത്തു വെച്ച് തന്നെ മരണം സ്ഥിരീകരിക്കുകയും ചെയ്തു.സ്ഥലത്തെത്തിയ  മറ്റ് യൂണിറ്റുകൾക്ക് പ്രതിയെ പിടികൂടാൻ കഴിഞ്ഞു, മറ്റാർക്കും പരിക്കില്ല..കോഡി ഡഗ്ലസ് പ്രിച്ചാർഡ് എന്ന് സംശയിക്കുന്നയാളെ സ്റ്റീഫൻസ് കൗണ്ടിയിലെ അധികൃതർ തിരിച്ചറിഞ്ഞു.

പ്രതിയെ കൊലപാതകക്കുറ്റം ചുമത്തി സ്റ്റീഫൻസ് കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. ടെക്‌സസ് റേഞ്ചേഴ്‌സിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

21 വർഷത്തിലേറെ സർവീസുള്ള ഡെപ്യൂട്ടി ബോസെക്കർ, മാസ്റ്റർ പീസ് ഓഫീസറായിരുന്നു. വൈസ് കൗണ്ടിയിൽ ഡെപ്യൂട്ടി ആയി നിയമ നിർവ്വഹണ ജീവിതം ആരംഭിച്ച അദ്ദേഹം ടെക്സസ് ആൽക്കഹോളിക് ബിവറേജ് കമ്മീഷനിലേക്ക് മാറി. അദ്ദേഹം പിന്നീട് ടെക്സസ് പാർക്കുകളുടെയും വന്യജീവികളുടെയും ഗെയിം വാർഡനായി. കോമാഞ്ചെ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ പോലീസ് ഓഫീസർ കൂടിയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തുടനീളമുള്ള  നിയമപാലകരും പൊതുപ്രവർത്തകരും സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി.

Leave a Comment

More News