താനൂർ കസ്റ്റഡി മരണം; വസ്തുതകൾ പുറത്തു കൊണ്ടുവരണം : വെൽഫെയർ പാർട്ടി

മലപ്പുറം: താനൂർ പോലീസ് സ്റ്റേഷനിൽ പ്രതി മരിച്ച സംഭവത്തിൽ യഥാർത്ഥ വസ്തുതകൾ പുറത്തു കൊണ്ടു വരുവാൻ നിഷ്പക്ഷ അന്വേഷണം പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പ്രതിയുടെ ശരീരത്തിൽ അടികൊണ്ട പാടുകൾ ഉണ്ടായിരുന്നു എന്നുവരുമ്പോൾ മരണകാരണം പോലീസ് മർദ്ദനം ആണോ എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. ഏതു പ്രതികൾക്കും നിയമവ്യവസ്ഥ അംഗീകരിച്ചു കൊടുക്കുന്ന ഒന്നാണ് മനുഷ്യാവകാശം. അത് നിഷേധിക്കപ്പെടുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലന്നും എക്സിക്യൂട്ടീവ് വിലയിരുത്തി.

ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജനൽ സെക്രട്ടറി കെ വി സഫീർഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ഖാദർ അങ്ങാടിപ്പുറം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, അഷ്റഫ്അലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.

Leave a Comment

More News