നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നെടുമങ്ങാട്ട് നവവധുവായ 23കാരിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മയാണ് മരിച്ചത്.

രാവിലെ രേഷ്മ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ വാതില്‍ തുറന്നപ്പോഴാണ് രേഷ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ രേഷ്മ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയത്ത് രേഷ്മയുടെ ഭർത്താവ് അക്ഷയ് രാജ് സ്ഥലത്തുണ്ടായിരുന്നില്ല. 2023 ജൂണ്‍ 12-നായിരുന്നു ഇവരുടെ വിവാഹം.

പ്രാദേശിക അധികാരികൾ സംഭവസ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ മൊഴികൾ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Comment

More News