മഹാത്മാ അയ്യങ്കാളി: വെൽഫെയർ പാർട്ടി ജനകീയ സംഗമം

കൂട്ടിലങ്ങാടി: ഇന്ത്യയിലെ പ്രമുഖ സാമൂഹ്യപരിഷ്കർത്താവും നിയമനിർമ്മാതാവുമായ മഹാത്മാ അയ്യങ്കാളി യുടെ  ജന്മദിനാഘോഷത്തിന്റെ ഭാഗമായി “കേരള നവോത്ഥാനത്തിൽ മഹാത്മാ അയ്യങ്കാളി യുടെ പങ്ക്” എന്ന വിഷയത്തിൽ വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മറ്റി സെമിനാർ സംഘടിപ്പിക്കുന്നു.

കേരളത്തിൽ നിലനിന്നിരുന്ന ജാതീയമായ അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രവർത്തിച്ച് പിന്നോക്ക വിഭാഗങ്ങളുടെ വിമോചനത്തിനായി പോരാടിയ കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് മഹാത്മ അയ്യങ്കാളി.
അദ്ദേഹം കേരളീയ സമൂഹത്തിന് നൽകിയ സംഭാവനകൾ സ്മരിക്കുകയും ഫാഷിസ കാലത്ത് അത്തരം ചിന്തകളുടെ പ്രസക്തി തിരിച്ചറിയുവാനും സെമിനാർ ഉപകരിക്കും.

സെപ്തംബർ 4 ന് വൈകുന്നേരം 7 മണിക്ക് പടിഞ്ഞാറ്റുമുറി നക്ഷത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. സുരേന്ദ്രൻ കരിപ്പുഴ, ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ, മണ്ഡലം പ്രസിഡന്റ് കെപി ഫാറൂഖ്, ജനറൽ സെക്രട്ടറി സിഎച് സലാം മാസ്റ്റർ, കൂട്ടിലങ്ങാടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. കെ ജലാൽ തുടങ്ങിയവർ സംബന്ധിക്കുമെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

വെൽഫെയർ പാർട്ടി മണ്ഡലം ട്രഷറർ അഷ്റഫ് കുറുവ, എം. കെ ജമാലുദ്ദീൻ, ഡാനിഷ് മങ്കട,നസീമ സിഎച്, ജസീല കെപി,മുഖീമുദ്ദീൻ സിഎച്, നാസർ എം കെ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

More News