നിത അംബാനിക്ക് മുംബൈ സിറ്റിസൺ അവാർഡ്

മുംബൈ: റോട്ടറി ക്ലബ്ബ് ഓഫ് ബോംബെയുടെ ‘സിറ്റിസൺ ഓഫ് മുംബൈ അവാർഡ് 2023-24’ ചൊവ്വാഴ്ച റിലയൻസ് ഫൗണ്ടേഷൻ നിത അംബാനി ഏറ്റുവാങ്ങി.

“ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കായികം, കല, സംസ്കാരം എന്നിവയിൽ പരിവർത്തനാത്മകമായ സ്ഥാപനങ്ങൾ സൃഷ്ടിച്ചുകൊണ്ട് നിത അംബാനിയുടെ സ്ഥായിയായ സംഭാവനകളെ മാനിച്ചാണ് റോട്ടറി ക്ലബ്ബ് ഓഫ് ബോംബെയിൽ നിന്ന് നിത അംബാനിക്ക് അവാർഡ് നൽകിയത്,” റിലയൻസ് ഫൗണ്ടേഷൻ എക്‌സിൽ (മുന്‍ ട്വിറ്റർ) പോസ്റ്റ് ചെയ്തു.

ബഹുമതി ലഭിച്ചതിൽ നിത അംബാനി നന്ദി രേഖപ്പെടുത്തി

അംഗീകാരം ഏറ്റുവാങ്ങിയ ശേഷം നിത അംബാനി പറഞ്ഞു, “ഞങ്ങളുടെ നഗരത്തിനും സമൂഹത്തിനും റോട്ടറി ക്ലബ് ഓഫ് ബോംബെ നൽകിയ മഹത്തായ സംഭാവനകളോടുള്ള ആദരവോടെയും വിനയത്തോടെയും ഈ അവാർഡ് ഞാൻ സ്വീകരിക്കുന്നു.”

“1969-ൽ എന്റെ ഭര്‍തൃപിതാവ് ശ്രീ ധീരുഭായ് അംബാനിയും 2003-ൽ മുകേഷും ഓണററി റൊട്ടേറിയൻ ആയതു മുതൽ റോട്ടറിയുമായുള്ള എന്റെ കുടുംബത്തിന്റെ ബന്ധം പതിറ്റാണ്ടുകളായി വ്യാപിച്ചുകിടക്കുന്നു. റോട്ടേറിയൻ എന്ന നിലയിൽ ഇത് എന്റെ 25-ാം വർഷമാണ്, ” നിത അംബാനി പറഞ്ഞു.

Leave a Comment

More News