റവന്യൂ മന്ത്രി വാക്കു പാലിച്ചു; മുച്ചക്ര സ്കൂട്ടര്‍ കിട്ടിയ സന്തോഷത്തില്‍ എല്‍ദോസ് ഷാജു

തൃശ്ശൂര്‍: പരസഹായമില്ലാതെ ജോലിക്ക് പോകണമെന്നുള്ള എൽദോസിന്റെ ദീർഘകാലത്തെ ആഗ്രഹം പൂവണിയുന്നു. ജന്മനാ ശാരീരിക വെല്ലുവിളികൾ നേരിടുന്ന മാടക്കത്തറ സ്വദേശി എൽദോസ് ഷാജുവിന്റെ മുന്നോട്ടുള്ള ജീവിതത്തിന് തൃശൂരിൽ നടന്ന താലൂക്ക് തല അദാലത്താണ് തുണയായത്. അദാലത്തിൽ വച്ച് എൽദോസിന് മന്ത്രി നൽകിയ വാക്കുപാലിച്ചു. മുചക്ര വാഹനം മന്ത്രി എൽദോസിന് കൈമാറി.

മടക്കത്തറ പഞ്ചായത്തിലെ വട്ടുംപുറത്ത് വീട്ടിൽ ഷാജിയുടെയും ഷെർലിയുടെയും മൂത്ത മകനാണ് 27 വയസുകാരനായ എൽദോസ് ഷാജി. സ്വന്തം കാലിൽ നിൽക്കുക എന്ന ആഗ്രഹത്തോടെ തന്റെ ശാരീരിക വെല്ലുവിളികൾ അതിജീവിച്ച് ഒരു സ്വകാര്യ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുകയാണ് എൽദോസ് ഷാജി. വാഹനം കിട്ടിയതിൽ സന്തോഷമുണ്ടെന്നും തന്റെ ഏറെനാളത്തെ ഒരു ആവശ്യമാണ്‌ നടന്നതെന്നും എൽദോസ് പറഞ്ഞു.

മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ ഒരു ലക്ഷം രൂപയുടെ വാഹനമാണ് മന്ത്രി എൽദോസിന് കൈമാറിയത്.

Leave a Comment

More News