മിസോറി സിറ്റിയില്‍ നിന്ന് കാണാതായ ജോയൽ വര്‍ഗീസിനെ കണ്ടെത്തിയതായി കുടുംബം

ഹൂസ്റ്റൺ: ടെക്‌സാസിലെ മിസോറി സിറ്റിയിലെ റിവർ സ്റ്റോൺ കമ്മ്യൂണിറ്റിയിൽ നിന്നും കാണാതായ ജോയൽ വർഗീസ് എന്ന പതിനാറുകാരനെ കണ്ടെത്തിയതായി കുടുംബം സ്ഥിരീകരിച്ചു.

ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ജോയൽ ബൈക്കിൽ വീട്ടിൽ നിന്ന് പുറപ്പെട്ടത്. ജോയൽ വർഗീസിനെ സുരക്ഷിതനായി കണ്ടെത്തിയെന്ന് കുടുംബം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

ഒക്ടോബര്‍ 11 ബുധനാഴ്ച വൈകീട്ട് 6:35നു കുടുംബത്തിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം:

“ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റ് ജോയൽ വർഗീസിനെ കണ്ടെത്തിയതായി ഞങ്ങൾക്ക് സ്ഥിരീകരണം ലഭിച്ചു. ജോയൽ തന്റെ വീട്ടിലേക്കുള്ള വഴിയിലാണ്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഔദാര്യത്തിനും നന്ദി. ഞങ്ങളുടെ കമ്മ്യൂണിറ്റി അതിശയകരമാണ്, ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ സഹായിക്കാൻ എല്ലാവരും ഒത്തുചേർന്നതിന് ഞങ്ങൾ അനുഗ്രഹീതരും നന്ദിയുള്ളവരുമാണ്. ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഞങ്ങൾ കൂടുതൽ അപ്‌ഡേറ്റുകൾ ഉടൻ നൽകും.”

Leave a Comment

More News