ഗാസ വെടിനിർത്തൽ ആവശ്യപ്പെട്ട് ലണ്ടൻ സ്റ്റേഷനില്‍ പ്രതിഷേധ പ്രകടനം

ലണ്ടൻ: ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് നൂറിലധികം ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർ ചൊവ്വാഴ്ച ലണ്ടനിലെ ലിവർപൂൾ സ്ട്രീറ്റ് സ്റ്റേഷനിൽ പ്രതിഷേധ പ്രകടനം നടത്തുകയും, ബാൽക്കണികളിൽ ബാനറുകൾ തൂക്കുകയും ചെയ്തു.

‘സിസ്റ്റേഴ്‌സ് അൺകട്ട്’ പ്രതിഷേധ സംഘം ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ, തിരക്കേറിയ സ്റ്റേഷനുള്ളിൽ വലിയൊരു സംഘം പ്രകടനക്കാർ പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പതാകകളും ബാനറുകളും വീശുകയും ചെയ്തു.

ഗാർഹിക പീഡനത്തിനെതിരായ ഫെമിനിസ്റ്റ് ഗ്രൂപ്പാണെന്ന് സിസ്റ്റേഴ്സ് അൺകട്ട് സ്വയം വിശേഷിപ്പിക്കുന്ന സംഘം. ശനിയാഴ്ച വാട്ടർലൂ സ്റ്റേഷനിൽ സമാനമായ ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയിരുന്നു.

Leave a Comment

More News