ഷിക്കാഗോ തിരുഹൃദയ ഫൊറോന ഇടവക വിമൺസ് മിനിസ്ട്രിയുടെ അമ്മ ഊണ് പദ്ധതിക്ക് തുടക്കമായി

ഷിക്കാഗോ: തിരുഹൃദയ ക്നാനായ കാത്തലിക് ഫൊറോന ഇടവക വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ “അമ്മ ഊണ്” പദ്ധതിക്ക് തുടക്കമായി. ഇടവകയിലെ ഓരോ കൂടാരയോഗത്തിലെയും വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

പുതിയതായി വാങ്ങുന്ന ദൈവാലയത്തിന്റെ ധനശേഖരണാർത്ഥം കൂടാരയോഗത്തിലെ അമ്മമാർ വിവിധ ഭക്ഷണങ്ങൾ ഉണ്ടാക്കി കൊണ്ടുവന്ന് നൽകുന്നു. ഓരോ ഞായറാഴ്ചയും വിവിധ കൂടാരയോഗ വിമൺസ് മിനിസ്ട്രിയുടെ ആത്മാർത്ഥ സഹകരണത്തിൽ പദ്ധതി വലിയ വിജയമായി മാറി.

Leave a Comment

More News