അമ്പതാം വിവാഹ വാര്‍ഷികത്തിന്റെ നിറവില്‍ ഓമനയും കുഞ്ഞുമോനും

ഡാളസ്: വിവാഹത്തിന്റെ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ കുഞ്ഞുമോനും ഓമനക്കും കുടുംബാംഗങ്ങളും സുഹ്യത്തുക്കളും ചേര്‍ന്ന് നവംബര്‍ 4ാം തീയതി ശനിയാഴ്ച മാര്‍ത്തോമാ ഇവന്റ് സെന്റര്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ വച്ച് സര്‍പ്രൈസ് വിരുന്നു സല്‍ക്കാരം നടത്തി അവരെ ആദരിച്ചു.

ദൈവം കുഞ്ഞുമോനേയും ഓമനയേയും അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്യട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് പൊടിച്ചായന്‍ വിവാഹവാര്‍ഷിക ചടങ്ങ് ഉല്‍ഘാടനം ചെയ്തു, പിന്നീട് ദീപം കൊളുത്തി കൊണ്ട് തുടര്‍ന്നുള്ള പ്രോഗ്രാം ആരംഭിച്ചു.

കുടുംബ സുഹ്യത്തായ സാറാ മാളിയേക്കല്‍ പ്രാര്‍ത്ഥനാ ആശംസകള്‍ നേരുകയും അതിനുശേഷം ‘അത്യുന്നതന്റെ മറവില്‍ സര്‍വ്വശക്തന്റെ തണലില്‍ പാര്‍ക്കുന്നവന്‍ ഭാഗ്യവാന്‍ ഭാഗ്യവാന്‍’ എന്ന 91ാം സങ്കീര്‍ത്തനത്തെ ഓര്‍മ്മപ്പെടുത്തുന്ന പാട്ട് മനോഹരമായി ആലപിച്ചു. പിന്നീട് ഗാനശുശ്രുഷ, ബൈബിള്‍ പരായണം അതുപോലെ സുഹ്യത്തുക്കളും ബന്ധുക്കളും വിവാഹവാര്‍ഷികത്തിന്റെ നിറവില്‍ നില്‍ക്കുന്നവര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. ഡല്‍ഹി മുതല്‍ അവരുമായി അടുത്തു ഇടപഴകിയ വ്യക്തികളും ഇവരില്‍ ഉള്‍പ്പെടുന്നു. ശ്രി ജോയ് ആലപ്പുറത്ത് 35 വര്‍ഷത്തോളം ലഫ്ക്കിനില്‍ അടുത്തടുത്ത വീടുകളില്‍ താമസിച്ചിരുന്ന സ്നേേഹബന്ധം വളരെ ചുരുക്കി നര്‍മ്മത്തില്‍ പൊതിഞ്ഞ് സംസാരിച്ചത് ഏവര്‍ക്കും ഹ്യദ്യമായി അനുഭവപ്പെട്ടു.

ജീവിതത്തിന്റെ ഒരു നാഴിക കല്ലായ ഈ വാര്‍ഷികത്തില്‍ എല്ലാംവരും പറഞ്ഞ കാര്യങ്ങള്‍ ഇപ്രകാരം ആയിരുന്നു. കുഞ്ഞുമോന്‍ ജീവിതത്തില്‍ എത്ര പ്രതിസന്ധിയുണ്ടായാലും അതിനെ എല്ലാം വളരെ ലാഘവത്തോടെ കാണുന്ന വ്യക്തിയാണ്. 50 തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ എന്തു തോന്നുന്നു എന്ന് ചോദിച്ചപ്പോള്‍ അതേ ലാഘവത്തോടു തന്നെ ഉത്തരം പറഞ്ഞു ‘ ഒന്നും തോന്നുന്നില്ല’ ഓമന പറഞ്ഞു ‘ ദൈവം നടത്തിയതിനെ ഓര്‍ത്തു ദൈവത്തിന് സ്‌തോത്രം പറയുന്നു. ഇങ്ങിനെ ഒരു ദിവസം ഉണ്ടാകും എന്നു പോലും ഓര്‍ത്തിരുന്നില്ല’ ഏല്ലാംവരേയും സഹായിക്കുന്ന ഒരു മനസിന്റെ ഉടമ, സഹോദര ബന്ധം കാത്തു സൂക്ഷിക്കാന്‍ കുഞ്ഞുമോന്‍ കാണിക്കുന്ന ഉല്‍സാഹം എടുത്തു പറയേണ്ടതാണ്. ഓമനയുടെ സല്‍ക്കാരത്തെ കുറിച്ച് പറഞ്ഞവര്‍ ആണ് കൂടുതലല്‍ പേരും. വെറും വയറോടെ ചെല്ലുന്നവരെ നിറവയറോടെ പറഞ്ഞു വിടുന്ന ആളാണ് ഓമന.

മാര്‍ത്തോമ ചര്‍ച്ച് വികാരിമാരായ റവ: അലക്‌സ് യോഹന്നാനും, റവ: ഏബ്രഹാം തോമസും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസിലെ സീനീയര്‍ ഫെല്ലോഷിപ്പില്‍ ഇവര്‍ വളരെ സജീവമാണ് എന്നുള്ള കാര്യം ആശംസാ പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി.

പരിപാടിക്ക് രാജന്‍ ജോസഫ്., ചാര്‍ളി എന്നിവര്‍ നേത്യത്ത്വം നല്‍കി. ടെക്‌സാസിലെ ലഫ്ക്കിനില്‍ ദീര്‍ഘ നാള്‍ താമസിച്ചതിനു ശേഷം 2017 മുതല്‍ ഡാളസില്‍ ഇവര്‍ താമസിച്ചു വരുന്നു. മക്കള്‍ ജോണ്‍, ജോജി.

 

Leave a Comment

More News