ഹംസ അറയ്ക്കലിന്‍റെ ‘നിരാര്‍ദ്രതയുടെ കഥാലോകങ്ങള്‍’ പ്രകാശനം ചെയ്തു

ഹംസ അറയ്ക്കല്‍ രചിച്ച് ഗ്രീന്‍ ബുക്സ് പ്രസീദ്ധീകരിച്ച ‘നിരാര്‍ദ്രതയുടെ കഥാലോകങ്ങള്‍ (പഠനം)’, കേരള സാഹിത്യ അക്കാദമിയില്‍ എഴുത്തുകാരനും ഡി.വൈ.എസ്പി (ക്രൈം ബ്രാഞ്ച്, കോഴിക്കോട്) യുമായ സുരേന്ദ്രന്‍ മങ്ങാട്ട്, എന്‍. മൂസക്കുട്ടിക്ക് (വിവര്‍ത്തകന്‍) നല്‍കി പ്രകാശനം ചെയ്തു. ഗ്രീന്‍ ബുക്സ് എഡിറ്റര്‍ ഡോ. വി. ശോഭ അദ്ധ്യക്ഷയും കവി സെബാസ്റ്റ്യന്‍ മുഖ്യാതിഥിയും ആയിരുന്നു.

സീരിയല്‍-സിനി ആര്‍ട്ടിസ്റ്റ് ഷൈജന്‍ ശ്രീവത്സം അവതാരകനായി. പ്രസാദ് കാക്കശ്ശേരി പുസ്തകം പരിചയപ്പെടുത്തി.
ജെ. ആര്‍ പ്രസാദ്, സുരേഷ് എം. ജി, എന്‍ ബി മോഹനന്‍, അബ്ദുള്‍ അനീസ് കെ. ടി, അബ്ദുള്‍ റസാഖ് എം.എ, ബാഹുലേയന്‍ പളളിക്കര, എ.എസ് മുഹമ്മദ് കുഞ്ഞി, കയ്യുമ്മു കോട്ടപ്പടി, സി.വി സലാം, കുട്ടിയാനം മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.
ഹംസ അറയ്ക്കല്‍ മറുപടി പറഞ്ഞു. ഷൈജന്‍ ശ്രീവത്സം സ്വാഗതവും, കെടിഡി കിരണ്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Leave a Comment

More News