കുടുംബ പ്രശ്നം വെടിവെയ്പില്‍ കലാശിച്ചു; ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഗര്‍ഭിണിയായ മലയാളി യുവതിയുടെ നില ഗുരുതരമായി തുടരുന്നു; ഗര്‍ഭസ്ഥ ശിശു മരിച്ചു

ഷിക്കാഗോ: സാമ്പത്തിക പ്രശ്നം മൂലമുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടര്‍നുന്നു. കോട്ടയം ഉഴവൂർ സ്വദേശിയായ മീര (32) യാണ് ഭര്‍ത്താവ് അമല്‍ റെജിയുടെ വെടിയേറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. കുടുംബ പ്രശ്നങ്ങളാണ് റെജിയെ ഈ അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പറയുന്നു. റെജി ഇപ്പോള്‍ ഷിക്കാഗോ പോലീസിന്റെ കസ്റ്റഡിയിലാണ്.

32 കാരിയായ മീര ലൂതറന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് അടിയന്തര ശസ്ത്രക്രിയ ഇതിനകം നടത്തി. രണ്ട് തവണയാണ് അമല്‍ റെജി മീരയ്ക്ക് നേരെ വെടിയുതിര്‍ത്തത്. മീരയുടെ കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടിയേറ്റത്.

ഷിക്കാഗോയ്ക്ക് സമീപമുള്ള ഒരു പള്ളിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. റെജിയും ഭാര്യയും തമ്മിൽ വീടിനുള്ളിൽ വെച്ച് തര്‍ക്കാം ആരംഭിച്ചിരുന്നു എന്ന് പറയുന്നു. തർക്കം മൂർച്ഛിക്കുന്നതിനിടെ ഇരുവരും വീട്ടിൽ നിന്ന് പുറത്തിറങ്ങി കാറില്‍ കയറി പോകുകയായിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. മീര ഇലിനോയ് ലൂഥറൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മീരയുടെ മൂന്നാമത്തെ ശസ്ത്രക്രിയ പൂർത്തിയായി. രണ്ടു മാസം ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥശിശു ഗുരുതരമായ രക്തസ്രാവത്തെത്തുടർന്ന് മരണപ്പെട്ടു. മീരയുടെ കണ്ണിനും വാരിയെല്ലിനുമാണു വെടിയേറ്റത്. ദമ്പതിമാർക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്നും വെടിയേറ്റ സംഭവത്തിന് പിന്നാലെയാണ് ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങളുള്ളതായി അറിയുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. ദമ്പതികൾക്കു മൂന്നു വയസ്സുള്ള ഒരു മകനുണ്ട്.

മീരയും യുഎസിൽ തന്നെയുള്ള ഇരട്ട സഹോദരി മീനുവും നഴ്‌സുമാരാണ്. ഒന്നര വർഷം മുൻപാണ് മീരയും ഭർത്താവും അമേരിക്കയിലെത്തിയത്. ഈ സമയത്തു മകൻ ഡേവിഡ് നാട്ടിലായിരുന്നു. കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തിയ മീരയും ഭർത്താവ് അമലും ഡേവിഡിനെയും കൂട്ടിയാണ് മടങ്ങിയെത്തിയത്.

മീര ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അമൽ റെജിക്കെതിരെ കൊലക്കുറ്റവും പൊലീസ് ചുമത്തി. ഗർഭസ്ഥ ശിശുവിനെ കൊന്ന കേസിലാണ് ഇത്. ഭാര്യയെ കൊല്ലാൻ ശ്രമിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

Leave a Comment

More News