ജപ്പാനിലെ യകുഷിമ ദ്വീപിന് സമീപം യുഎസ് സൈനിക വിമാനം തകർന്നുവീണു

വാഷിംഗ്ടൺ: എട്ട് പേരുമായി ജപ്പാനിലെ യകുഷിമ ദ്വീപിന് സമീപം യുഎസ് മിലിട്ടറി വി-22 ഓസ്പ്രേ വിമാനം കടലിൽ തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്നവരുടെ സുരക്ഷ ഉൾപ്പെടെ സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന് ജപ്പാൻ കോസ്റ്റ് ഗാർഡിന്റെ വക്താവ് പറഞ്ഞു.

പ്രാദേശിക സമയം ഉച്ചയ്ക്ക് 2.47നാണ് സംഭവം. അമേരിക്കൻ സൈനിക വിമാനം കടലിൽ വീണയുടൻ ഇടത് എഞ്ചിനിൽ നിന്ന് തീ ഉയർന്നു തുടങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു.

ജപ്പാനിൽ ഓസ്‌പ്രേയുടെ വിന്യാസം വിവാദമായിരുന്നു, ഹൈബ്രിഡ് വിമാനം അപകടസാധ്യത ഉയർത്തുന്നുവെന്ന് വിമർശകർ പറഞ്ഞു. ഇത് സുരക്ഷിതമാണെന്ന് യുഎസ് സൈന്യവും ജപ്പാനും പറയുന്നു. ഓഗസ്റ്റിൽ ഒരു സാധാരണ സൈനികാഭ്യാസത്തിനിടെ വടക്കൻ ഓസ്‌ട്രേലിയയുടെ തീരത്ത് ഒരു യുഎസ് ഓസ്‌പ്രേ തകർന്നുവീണിരുന്നു. മൂന്ന് യുഎസ് നാവികർ കൊല്ലപ്പെടുകയും ചെയ്തു.

Leave a Comment

More News