പ്രിയപ്പെട്ട അംഗങ്ങളേ,
കേരളാ അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങളുടെയിടയിൽതെറ്റിദ്ധാരണ പരത്തുന്ന ഏതാനും പ്രസ്താവനകൾ ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിൽനാമനിർദ്ദേശ പത്രിക സമർപ്പിച്ച ഏതാനും സ്ഥാനാർഥികളുടെ പത്രിക തള്ളിക്കളഞ്ഞിട്ടുണ്ട്.
അസോസിയേഷൻ ബൈലോ പ്രകാരം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ തിരഞ്ഞെടുപ്പ്തീയതിക്ക് മൂന്നു മാസം മുൻപെങ്കിലും വാർഷിക അംഗത്വം എടുത്തവരായിരിക്കണം. ഈനിബന്ധന പാലിക്കാത്ത സ്ഥാനാർഥികളുടെ പത്രിക തള്ളുകയും അത് അവരെ നേരിട്ട്അറിയിക്കുകയും അവർക്കു ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കേരളാ അസോസിയേഷൻതിരഞ്ഞെടുപ്പ് ഏറ്റവും നിക്ഷ്പക്ഷമായി നടത്തുവാൻ നിയോഗിക്കപ്പെട്ട അംഗങ്ങളാണ് ഞങ്ങൾ. അസോസിയേഷന്റെ ബൈലോ പ്രകാരം മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷന്പ്രവർത്തിക്കുവാൻ സാധ്യതയുള്ളൂ. ഇതിനു വിരുദ്ധമായ പ്രസ്താവനകളിൽ നിന്ന്വിട്ടുനിൽക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇരു വിഭാഗം സ്ഥാനാർത്ഥികൾക്കും പ്രചാരണത്തിനുള്ളകോഡ് ഓഫ് കണ്ടക്ട് തിരഞ്ഞെടുപ്പു കമ്മീഷൻ നൽകിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾക്കുവിരുദ്ധമായി വ്യക്തിപരവും മതപരവും രാഷ്ട്രീയവുമായുള്ള ആരോപണങ്ങൾഉന്നയിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ചില കേന്ദ്രങ്ങൾ നടത്തുന്നതായുംശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കേരളാ അസോസിയേഷൻ ഓഫ് ഡാളസിന്റെ തിരഞ്ഞെടുപ്പ് തികച്ചും നിക്ഷ്പക്ഷമായുംസുതാര്യമായും നടത്തുവാൻ നിയോഗിക്കപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷനെപ്പറ്റിയും തികച്ചുംഅടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഈസാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ്നടത്തുവാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമങ്ങൾക്ക് കേരളാ അസോസിയേഷന്റെ എല്ലാഅംഗങ്ങളും പിന്തുണ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ഇലക്ഷൻ കമ്മറ്റി അംഗങ്ങൾ:
ജേക്കബ് സൈമൺ (ചീഫ് ഇലക്ഷന് കമ്മിഷണർ )
തോമസ് വടക്കേമുറി
രമണി കുമാർ

