ജനുവരി 3-ന് പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കും; തൃശൂര്‍ തേക്കിന്‍‌കാട് മൈതാനിയില്‍ രണ്ടു ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രന്‍

ജനുവരി 3-ന് പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കും; തൃശൂര്‍ തേക്കിന്‍‌കാട് മൈതാനിയില്‍ രണ്ടു ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം ജനുവരി മൂന്നിലേക്ക് മാറ്റിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. പ്രധാനമന്ത്രിയുടെ സൗകര്യാർത്ഥമാണ് ജനുവരി 2 ന് ആദ്യം തീരുമാനിച്ചിരുന്ന തീയതിയിൽ മാറ്റം വരുത്തിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സന്ദർശന വേളയിൽ തൃശൂരിൽ നടക്കുന്ന ‘സ്ത്രീശക്തി മോഡിക്കൊപ്പം’ എന്ന സ്ത്രീ സംഗമത്തിൽ മോദി പങ്കെടുക്കും, രണ്ട് ലക്ഷം സ്ത്രീകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജനുവരി 3 ന് എത്തുന്ന പ്രധാനമന്ത്രി തൃശ്ശൂരിലെ തേക്കിൻകാട് മൈതാനിയിൽ വനിതാ സംഗമത്തിന്റെ വേദിയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. പരിപാടിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ പങ്കെടുക്കും. അഭിനന്ദന സൂചകമായി, വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കുന്നതിൽ വഹിച്ച പങ്കിന് ബിജെപി കേരള ഘടകം പ്രധാനമന്ത്രിയെ ആദരിക്കും.

Leave a Comment

More News